രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം കൂടിയതോടെ അച്ഛന്റെ കാറുമായി അനിയത്തിയേയും കൂട്ടി കാറോടിച്ച് 9 വയസുകാരി ; കാഴ്ച കണ്ട് ഞെട്ടി അമേരിക്കന്‍ പൊലീസ്

രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം കൂടിയതോടെ അച്ഛന്റെ കാറുമായി അനിയത്തിയേയും കൂട്ടി കാറോടിച്ച് 9 വയസുകാരി ; കാഴ്ച കണ്ട് ഞെട്ടി അമേരിക്കന്‍ പൊലീസ്
രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം കൂടിയതോടെ അച്ഛന്റെ കാറുമായി നാലുവയസുകാരി അനിയത്തിയേയും കൂട്ടി ഇറങ്ങിയ ഒമ്പതുവയസുകാരിയെ കണ്ട് ഞെട്ടി പോലീസ്. അമേരിക്കയിലെ യൂട്ടയിലാണ് സംഭവം നടന്നത്. ലോറിയും കാറും കൂട്ടിയിടിച്ച് അപകടം നടന്നു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അപകട സ്ഥലത്ത് എത്തിയപ്പോഴാണ് ഡ്രൈവറെ കണ്ട് പോലീസ് ഞെട്ടിയത്. അതേസമയം അപകടത്തില്‍ കുട്ടികള്‍ക്ക് പരിക്കില്ല.

പുലര്‍ച്ച 3 മണിക്ക് രക്ഷിതാക്കള്‍ ഉറങ്ങികിടക്കുമ്പോളാണ് കുട്ടികള്‍ കാറുമായി ഇറങ്ങിയത്. ഷെവര്‍ലെയുടെ മാലിബു കാറിലാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് ബീച്ചിലേക്ക് ഇറങ്ങിയത്. ബീച്ചില് പോയി കുളികഴിച്ച് ലോസാഞ്ചലസിലേക്ക് പോകുക എന്നതായിരുന്നു കുട്ടികളുടെ ഉദ്ദേശം.

എന്നാല്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു.ഏകദേശം 16 കിലോമീറ്റര്‍ അകലെ വച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നെന്നാണ് പോലീസ് പറയുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ച് സുരക്ഷിതമായിട്ടാണ് കുട്ടികള്‍ സഞ്ചരിച്ചതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറയുന്നു.

രണ്ടു പ്രധാന റോഡുകള്‍ കടന്നാണ് കുട്ടികള്‍ കാറുമായി ഇത്ര ദൂരം പിന്നിട്ടത് എന്നതാണ് പോലീസുകാരെ അത്ഭുതപ്പെടുത്തുന്നത്.

Other News in this category4malayalees Recommends