യുഎസില്‍ നടത്തിയ പുതിയ പഠനവും കോവിഡ് വായുവിലൂടെ പകരുമെന്ന് മുന്നറിയിപ്പേകുന്നു; അകത്തളങ്ങളില്‍ മാസ്‌കിടാതെ ഇടപഴകിയാല്‍ കോവിഡ് പകരാന്‍ എളുപ്പമെന്ന് ജാഗ്രതാ നിര്‍ദേശം; ഇതിനെ പ്രതിരോധിക്കാന്‍ ഇരട്ട മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 ധരിക്കാന്‍ നിര്‍ദേശം

യുഎസില്‍ നടത്തിയ പുതിയ പഠനവും കോവിഡ് വായുവിലൂടെ പകരുമെന്ന് മുന്നറിയിപ്പേകുന്നു; അകത്തളങ്ങളില്‍ മാസ്‌കിടാതെ ഇടപഴകിയാല്‍ കോവിഡ് പകരാന്‍ എളുപ്പമെന്ന് ജാഗ്രതാ നിര്‍ദേശം; ഇതിനെ പ്രതിരോധിക്കാന്‍ ഇരട്ട മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 ധരിക്കാന്‍ നിര്‍ദേശം
മാസ്‌കില്ലാതെ അകത്തളങ്ങളില്‍ അടുത്തിടപഴകുന്നതിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യതയേറെയാണെന്ന് യുഎസില്‍ നിന്നുള്ള പുതിയ പഠനഫലം മുന്നറിയിപ്പേകുന്നു. ആളുകള്‍ സംസാരിക്കുമ്പോള്‍ ഏത് വിധത്തിലാണ് വ്യത്യസ്ത തരത്തില്‍ ശ്വാസകണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടുന്നതെന്ന് എങ്ങനെയെന്നും അതിലൂടെ കോവിഡ് ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതെങ്ങനെയെന്നും ജേര്‍ണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വിശദീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്ന ഡ്രോപ്ലെറ്റുകളില്‍ ഏറ്റവും അപകടകാരി ഇന്റര്‍മീഡിയറ്റ് വലുപ്പത്തിലുള്ള ഡ്രോപ്ലെറ്റുകളാണെന്നാണ് പഠനം മുന്നറിയിപ്പേകുന്നത്. ഇവ വായുവില്‍ മറ്റുള്ള ഡ്രോപ്ലെറ്റുകളേക്കാള്‍ കുറേ നേരം തങ്ങി നില്‍ക്കുന്നതിനാലാണിത്. ഇവ വായുപ്രവാഹത്തിലൂടെ മറ്റുള്ളവരിലേക്ക് വേഗത്തില്‍ എത്തിപ്പെടുന്നതിനാല്‍ ഇവയിലൂടെ കോവിഡ് ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് കൂടുതല്‍ പടരുമെന്നാണ് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ചിലര്‍ സംസാരിക്കുമ്പോള്‍ ഉമിനീര്‍ കണങ്ങള്‍ പുറത്തേക്ക് തെറിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കാറുണ്ടെന്നും എന്നാല്‍ നമുക്ക് ദൃഷ്ടിഗോചരമല്ലാത്ത ആയിരക്കണക്കിന് ഉമിനീര്‍ കണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടുന്നുണ്ടെന്നും ഇവയിലൂടെ കോവിഡ് പടരുന്നതിന് സാധ്യതയേറെയാണെന്നുമാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളും മേരിലാന്‍ഡിലെ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡീസിസസിലെ വിദഗ്ധനുമായ ആഡ്രിയാന്‍ ബാക്‌സ് എടുത്ത് കാട്ടുന്നു.

കോവിഡ് വായുവിലൂടെ ഒരിക്കലും പകരില്ലെന്നായിരുന്നു തുടക്കത്തിലുളള പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വായുവിലൂടെ ഉമിനീര്‍ കണങ്ങളിലൂടെയും ശ്വസന വായുവിലൂടെയും പകരുമെന്ന് മേയ് മാസത്തില്‍ യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) കണ്ടെത്തിയിരുന്നു.ഇതിനെ പിന്തുണക്കുന്നതാണ് പുതിയ പഠന ഫലം. ഇത്തരത്തില്‍ കോവിഡ് പകരുന്നതിനെ പ്രതിരോധിക്കനായി രണ്ട് മാസ്‌ക് അല്ലെങ്കില്‍ ഒരു എന്‍ 95 മാസ്‌ക് ധരിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends