കാനഡക്കാര്‍ പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടാല്‍ വിദേശത്ത് നിന്ന് വന്നാല്‍ ക്വാറന്റൈന്‍ വേണ്ട; അടുത്ത മാസം ആദ്യം മുതല്‍ പുതിയ ഇളവ്; ഏഴ് മില്യണ്‍ മോഡേണ വാക്‌സിന്‍ ഡോസുകള്‍ കാനഡയിലേക്ക്; പുതിയ കോവിഡ് വിശേഷങ്ങള്‍ ഇങ്ങനെ

കാനഡക്കാര്‍ പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടാല്‍ വിദേശത്ത് നിന്ന് വന്നാല്‍ ക്വാറന്റൈന്‍ വേണ്ട;  അടുത്ത മാസം ആദ്യം മുതല്‍ പുതിയ ഇളവ്;  ഏഴ് മില്യണ്‍ മോഡേണ വാക്‌സിന്‍ ഡോസുകള്‍ കാനഡയിലേക്ക്; പുതിയ കോവിഡ് വിശേഷങ്ങള്‍ ഇങ്ങനെ

പൂര്‍ണമായ കോവിഡ് വാക്‌സിനേഷന് വിധേയമായ കാനഡക്കാര്‍ക്ക് നിര്‍ണായകമായ കോവിഡ് 19 യാത്രാ ഇളവുകള്‍ വാഗ്ദാനം ചെയ്ത് കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം വിദേശങ്ങളില്‍ നിന്നും കാനഡയിലേക്ക് തിരിച്ചെത്തുന്ന കനേഡിയന്‍ പൗരന്‍മാരും പെര്‍മനന്റ് റെസിഡന്റുമാരും ഇവിടെയെത്തി അംഗീകൃത ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധന ഒഴിവാക്കാന്‍ പോകുന്നുവെന്നാണ് ഇന്ന് അഥവാ ബുധനാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് പ്രകാരം അടുത്ത മാസം ആദ്യം മുതലായിരിക്കും പുതിയ ഇളവ് നടപ്പിലാക്കാന്‍ പോകുന്നത്. ഇത് പ്രകാരം കാനഡയിലേക്ക് പുറപ്പെടുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ കാനഡയിലെത്തിയാല്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാകുന്നത് വരെ മാത്രം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയാകും. കാനഡയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കേസുകള്‍ കുറയുന്നതും വാക്‌സിനേഷന്‍ നിരക്ക് വര്‍ധിക്കുന്നതും കാനഡ സൂക്ഷ്മമായി നീരീക്ഷിച്ച് ഉചിതമായ പരിഷ്‌കാരങ്ങളാണ് കൈക്കൊള്ളുന്നതെന്നാണ് ആരോഗ്യ മന്ത്രി പാറ്റി ഹജ്ഡു പറയുന്നത്.

രാജ്യത്തെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനായി ഈ മാസം കാനഡയിലേക്ക് ഏഴ് മില്യണ്‍ മോഡേണ വാക്‌സിന്‍ ഡോസുകളെത്തുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനിടെ രാജ്യത്തെ വിവിധ പ്രൊവിന്‍സുകള്‍ കോവിഡ് മരണങ്ങളും കേസുകളും സ്ഥിരീകരിക്കുന്നത് തുടരുകയാണ്. ഉദാഹരണമായി ഇന്ന് ഒന്റാരിയോവില്‍ 33 മരണവും 441 പുതിയ കേസുകളുമാണുളളത്.ക്യൂബെക്കില്‍ 178 പുതിയ കേസുകളും എട്ട് പുതിയ മരണങ്ങളുമാണുള്ളത്.ഇത്തരത്തില്‍ മറ്റ് പ്രവിശ്യകളും പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ട് രംഗത്തെത്തിയിട്ടുണ്ട്.


Other News in this category



4malayalees Recommends