മോശം കമന്റിന് മറുപടി നല്‍കി സുബി സുരേഷ്

മോശം കമന്റിന് മറുപടി നല്‍കി സുബി സുരേഷ്
അധിക്ഷേപ കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. ഫെയ്‌സ്ബുക്കില്‍ സുബി പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ ഒരാള്‍ മോശം കമന്റുമായെത്തുകയും ഇതിന് സുബി മറുപടി നല്‍കുകയുമായിരുന്നു.

റാംപില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു സുബി പങ്കുവെച്ചിരുന്നത്. തവള അമ്മച്ചി എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്.

സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്കു കമന്റ് ഒണ്ടാക്കരുത് കേട്ടോ മോനേ, എന്നാണ് സുബി ഇതിന് മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ സുബിയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തി.

Other News in this category



4malayalees Recommends