മലയാള സിനിമയില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ ; മറുപടി നല്‍കി ടൊവീനോ

മലയാള സിനിമയില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ ; മറുപടി നല്‍കി ടൊവീനോ
മലയാള സിനിമയില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യുവതാരം ടൊവീനോ

ഫഹദോ പൃഥ്വിയോ ദുല്‍ഖറോ നിവിനോ ആരെയാണു കോമ്പറ്റീറ്റര്‍ ആയി കാണുന്നത് എന്ന ചോദ്യത്തോട് ടൊവിനോയുടെ മറുപടി ഇങ്ങനെ.

' എന്റെ ആഗ്രഹം ഒരു ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ ആണ്. അത് ഒരു സിനിമയിലല്ല. ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രി, അങ്ങനെ ഇന്റര്‍നാഷണലി ആളുകള്‍ നോക്കിക്കാണുന്ന, ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രി ആയി മാറണം. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ഇവരൊന്നും കോമ്പറ്റീറ്റേഴ്‌സ് അല്ല. ഇവരൊക്കെ എന്റെ ടീം അംഗങ്ങളാണ്.

അതായത് ഞങ്ങള്‍ എല്ലാവരും കൂടിയിട്ട് നല്ല സിനിമകള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഇവിടെ നല്ല സിനിമാ സംസ്‌ക്കാരം ഉണ്ടാകും. നല്ല സിനിമകള്‍ ഉണ്ടാകുമ്പോള്‍ വേള്‍ഡ് ക്ലാസ് ലെവലിലേക്ക് ഈ ഇന്‍ഡസ്ട്രി ഉയരും. ഇവിടെ അതിന് പറ്റിയ നടന്മാരുണ്ട്. ലോകത്തിലെ തന്നെ നല്ല നടന്മാര്‍ എന്ന് വിളിക്കപ്പെടുന്ന നടന്മാര്‍ മലയാളത്തിലുണ്ട്. നല്ല ക്രാഫ്റ്റുള്ള ഡയരക്ടര്‍മാരുണ്ട്. നല്ല ടെക്‌നീഷ്യന്‍മാര്‍ ഒരുപാടുണ്ട്.

Other News in this category4malayalees Recommends