ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിര്‍ബന്ധമില്ല ; എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണ് എന്നു പറയുന്നവര്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിര്‍ബന്ധമില്ല ; എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണ് എന്നു പറയുന്നവര്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്
അങ്കമാലി ഡയറീസിലെ പെപ്പെയും ജല്ലിക്കെട്ടിലെ ആന്റണിയും തുടങ്ങി പ്രേക്ഷകര്‍ക്കു മറക്കാനാവാത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് ആന്റണി വര്‍ഗീസ്.

ഇപ്പോഴിതാ തന്റെ എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണ് എന്നു പറയുന്നവരുണ്ടെന്നും എന്നാല്‍ ഒന്നും താന്‍ മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും പറയുകയാണ് ആന്റണി വര്‍ഗീസ്.

'എനിക്ക് അധികവും വരുന്ന തിരക്കഥകള്‍ ആ ഒരു ടൈപ്പു കഥകളാണ്. അതില്‍ നിന്നു ഞാന്‍ എനിക്കു ചെയ്യാന്‍ കഴിയുന്ന കഥകള്‍ തെരഞ്ഞെടുക്കുന്നു. അതില്‍ കൂടുതലൊന്നും നോക്കാറില്ല. അല്ലാതെ ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിര്‍ബന്ധമില്ല.

അങ്കമാലി കഴിഞ്ഞ് ഒരുപാടു തിരക്കഥകള്‍ വായിച്ചു. ലിജോ ചേട്ടന്‍ പറഞ്ഞു ഇങ്ങനെയൊരു കഥയുണ്ടു നമുക്ക് ചെയ്യാം എന്ന്. ജല്ലിക്കെട്ടിന്റെ കാര്യത്തില്‍ എനിക്കു മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല, ബാക്കിയെല്ലാം തിരക്കഥ ഇഷ്ടപ്പെടുകയും എനിക്കു ചെയ്യാന്‍ സാധിക്കുമെന്നു തോന്നിയിട്ടു ചെയ്തതുമാണ്. അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends