മുപ്പത്തിയേഴാമത്തെ ഭാര്യയേയും വിവാഹം കഴിച്ച വയോധികന്റെ വീഡിയോ വൈറല്‍ ; സാക്ഷിയായത് 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും

മുപ്പത്തിയേഴാമത്തെ ഭാര്യയേയും വിവാഹം കഴിച്ച വയോധികന്റെ വീഡിയോ വൈറല്‍ ; സാക്ഷിയായത് 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും
മുപ്പത്തിയേഴാമത്തെ ഭാര്യയേയും വിവാഹം കഴിച്ച വയോധികന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. വിവാഹത്തിന് സാക്ഷികളാകാന്‍ 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും എത്തിയിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. രൂപിന്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ഐപിഎസ് ഓഫീസറായ റൂപിന്‍ ശര്‍മ ട്വിറ്ററില്‍ പങ്കുവെച്ച 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തലക്കെട്ട തന്നെയാണ്… 'ധൈര്യവാനായ മനുഷ്യന്‍' എന്നാണ്. എന്നാല്‍ ഈ വീഡിയോ ഏതു രാജ്യത്ത് നിന്നുള്ളതാണെന്നോ എവിടെ ഷൂട്ട് ചെയ്തതാണെന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അദ്ദേഹത്തിന്റെ 28 ഭാര്യമാരെ കൂടാതെ 35 കുട്ടികളും 126 പേരക്കുട്ടികളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തതായി ട്വീറ്റില്‍ പറയുന്നു

താഴെയുള്ള കമന്റും രസകരമാണ്.

. 'ഒരു വിവാഹം പോലും കഴിക്കാനുള്ള ധൈര്യം ഇല്ല, അപ്പോളാണ് 37ാം വിവാഹം' മറ്റൊരാള്‍ കുറിച്ചു. ഇതു വരെ ഒരു വിവാഹം പോലും കഴിക്കാനാവത്തതിന്റെ ഖേദം പ്രകടിപ്പിച്ചെത്തിയ ഒരു ട്വിറ്റര്‍ ഉപയോക്താവിനോട് 'ഒന്ന് കഴിച്ചു നോക്ക് എന്ന് ഉപദേശിച്ചും ആളെത്തി. 'ജീവിക്കുന്ന ഇതിഹാസ'മെന്നും പരിഹസിച്ചവരുമുണ്ട്.


https://twitter.com/rupin1992/status/1401470572245131267?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1401470572245131267%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.eastcoastdaily.com%2F2021%2F06%2F10%2Fman-marries-37th-time-in-front-of-28-wives-35-children-and-126-grandchildren-video.html

Other News in this category4malayalees Recommends