ക്രൂരമര്‍ദ്ദനം; 16 കാരിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍; ബിജെപി നേതാവിന്റെ മകളെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

ക്രൂരമര്‍ദ്ദനം; 16 കാരിയുടെ  കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍; ബിജെപി നേതാവിന്റെ മകളെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
ജാര്‍ഖണ്ഡില്‍ 16 കാരിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തി, കണ്ണ് ചൂഴ്!ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പലാമു ജില്ലയിലെ ലാലിമതി വനത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പങ്കി പൊലീസ്?സ്റ്റേഷന്‍ ?പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് തന്നെ പ്രദേശത്തെ ശ്മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് പെണ്‍കുട്ടി. ഇദ്ദേഹത്തിന്റെ അഞ്ചുമക്കളില്‍ മൂത്തകുട്ടിയാണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 23കാരനായ പ്രദീപ് കുമാര്‍ സിംഗ് ധനുക് ആണ് അറസ്റ്റിലായിട്ടുള്ളത്. ഇയാള്‍ വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ 7 ന് രാവിലെ പത്തുമണിയോട് അടുത്താണ് പെണ്‍കുട്ടിയെ കാണാതായതെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഒരു ദിവസം വീട്ടുകാര്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതുകൊണ്ട് അടുത്ത ദിവസം പൊലീസിലും പരാതി നല്‍കി. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചെന്ന് പങ്കി പൊലീസ് സ്റ്റേഷനിലെ എസ് ഐ അശോക് കുമാറും പറയുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ കാടിനുള്ളിലെ മരത്തില്‍ കെട്ടിത്തൂക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

തുണി ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയത്. പെണ്‍കുട്ടിയുടെ വലത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി അതിന് ശേഷം ആത്മഹത്യയെന്ന് തോന്നിപ്പിക്കാനായി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മേദിനി റായ് മെഡിക്കല്‍ കോളേജില്‍ ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. കൊലപാതകികള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നും കുടുംബം ആരോപിക്കുന്നു.പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends