താമസിച്ചിരുന്ന വീട് പൊളിച്ചു മാറ്റി മകന്‍ ; 80 കാരിയായ അമ്മ താമസിക്കുന്നത് കുളിമുറിയില്‍

താമസിച്ചിരുന്ന വീട് പൊളിച്ചു മാറ്റി മകന്‍ ; 80 കാരിയായ അമ്മ താമസിക്കുന്നത് കുളിമുറിയില്‍
മകനും ബന്ധുക്കളും ഉപേക്ഷിച്ച വയോധികയ്ക്ക് ആശ്രയം കുളിമുറി. കുറുപ്പംപടി തുരുത്തിയില്‍ പുത്തന്‍പുര വീട്ടില്‍ 80 കാരിയായ സാറമ്മയാണ് ഈ ദുരവസ്ഥ നേരിടുന്നത്. താമസിച്ചിരുന്ന വീട് മകന്റെ ഭാര്യ സഹോദരന്‍ പൊളിച്ചു നീക്കിയതോടെയാണ് സാറമ്മ കുളിമുറിയില്‍ അഭയം തേടിയത്.

ഒന്നര വര്‍ഷം മുമ്പാണ് മകന്റെ ഭാര്യ സഹോദരന്‍ തുരുത്തിയില്‍ എത്തി വീടും തൊഴുത്തുമെല്ലാം പൊളിച്ച് മാറ്റിയത്. മകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു വീട്. കൈയിലുണ്ടായിരുന്ന അഞ്ചു ലക്ഷം അഭയം നല്‍കിയ ബന്ധുക്കളും തട്ടിയെടുത്തതായി സാറമ്മ പറയുന്നു. പിന്നീട് സാറമ്മയുടെ സഹോദരന്റെ നേതൃത്വത്തില്‍ മകനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ സ്ഥലവും വീടും തന്റെ ഭാര്യയുടെ പേരില്‍ കൂടിയാണെന്നും അവിടെ ആര് താമസിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മകന്‍ മറുപടി പറഞ്ഞതെന്നും സാറമ്മ പറഞ്ഞു.

Other News in this category4malayalees Recommends