ഞാന്‍ പ്രസീതയെ കണ്ടതൊക്കെ അപ്രസക്തം'; വോയ്‌സ് ക്ലിപ്പിലെ സത്യം വെളിപ്പെടുത്തുകയാണ് വേണ്ടത് ; സുരേന്ദ്രന് മറുപടിയുമായി പി ജയരാജന്‍

ഞാന്‍ പ്രസീതയെ കണ്ടതൊക്കെ അപ്രസക്തം'; വോയ്‌സ് ക്ലിപ്പിലെ സത്യം വെളിപ്പെടുത്തുകയാണ് വേണ്ടത് ; സുരേന്ദ്രന് മറുപടിയുമായി പി ജയരാജന്‍
പ്രസീതയുമായി കൂടികാഴ്ച്ച നടത്തിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകളെന്ന് പി ജയരാജന്‍ പറഞ്ഞു.

സികെ ജാനു ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം ഗൂഢാലോചനയുടെ ഫലമാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത പി ജയരാജനുമായി കൂടികാഴച്ച നടത്തിയിരുന്നു, ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

എന്നാല്‍ ജയരാജന്‍ പറയുന്നതിങ്ങനെയാണ്,

പുറത്ത് വരാതിരിക്കത്തക്ക വിധം അതിനകത്തെ ഓരോ ഗ്രൂപ്പ് നേതാക്കളും നടത്തിയിട്ടുള്ള തട്ടിപ്പ് മറച്ചുവെക്കാന്‍, ജനവിധിയെ വിലക്കുവാങ്ങാന്‍ നടത്തിയ സംഘടിതമായിട്ടുള്ള നുണ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് സുരേന്ദ്രന്റെ പ്രസ്താവന. ഒരാളുമായി ആര് ബന്ധപ്പെട്ടു, ഇല്ലായെന്നതെല്ലാം അപ്രസക്തമാണ്. ഇവിടെ ജാനുവിന്റെ പാര്‍ട്ടിയുടെ ട്രഷററായ പ്രസീത ഗൗരവമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്. പ്രസീതയുടെ ഫോണ്‍ കോളില്‍ രജിസ്റ്ററിലെ വോയിസ് ക്ലിപ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. അതിനാണ് സുരേന്ദ്രന്‍ മറുപടി നല്‍കേണ്ടത്. പ്രസീതയെ ആര് ബന്ധപ്പെട്ടു, ആര് കൂടികാഴ്ച്ച നടത്തിയെന്നെല്ലാം അപ്രസക്തമാണ്. ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകളൊക്കെ പുറത്തേക്ക് വരുന്നത്. അത് ഞാന്‍ നേരത്തെ പറഞ്ഞ് കഴിഞ്ഞു. ഞാന്‍ പ്രസീതയെ കണ്ടോ കണ്ടില്ലയോന്നത് അപ്രസക്തമാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ കുറ്റവാളിയായി തന്നെ ജനം കണക്കാക്കുന്നു.' പി ജയരാജന്‍ പ്രതികരിച്ചു.

Other News in this category4malayalees Recommends