'അറിയാത്ത കാര്യങ്ങള്‍ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്'; ഉണ്ണി പി. ദേവിനെ പിന്തുണച്ച് നടന്‍ ജയകൃഷ്ണന്‍

'അറിയാത്ത കാര്യങ്ങള്‍ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്'; ഉണ്ണി പി. ദേവിനെ പിന്തുണച്ച് നടന്‍ ജയകൃഷ്ണന്‍
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ നടനും രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണി പി. ദേവിന് പിന്തുണയുമായി നടന്‍ ജയകൃഷ്ണന്‍. നേരിട്ട് അറിയാത്ത കാര്യങ്ങള്‍ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുതെന്ന് ജയകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അവസാനം സത്യങ്ങള്‍ പുറത്ത് വരുന്നു… ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ…നിങ്ങള്‍ക്ക് നേരിട്ട് അറിയാത്ത കാര്യങ്ങള്‍ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്' എന്ന് ജയകൃഷ്ണന്‍ കുറിച്ചു.

'ഉണ്ണി രാജന്‍. പി. ദേവ് നിരപരാധിയോ? പ്രിയങ്കയ്ക്ക് മറ്റൊരു പ്രണയ ബന്ധം കൂടി! തുമ്പെടുത്ത് പോലീസ്…' എന്ന വാര്‍ത്ത പങ്കുവച്ചായിരുന്നു ജയകൃഷ്ണന്റെ പ്രതികരണം. ഭര്‍ത്യവീട്ടിലെ പഹീഡനത്തെ തുടര്‍ന്നാണ് പ്രിയങ്ക ജീവനൊടുക്കിയത്. കഴിഞ്ഞ മഹാസം 25ന് ആയിരുന്നു ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

ഹവര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഉണ്ണിയുടെയും പ്രിയങ്കയുടെയും വിവാഹം. ഗാര്‍ഹിക പീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വകുപ്പുകള്‍ തന്നെ ഉണ്ണിയുടെ അമ്മ ശാന്തമ്മക്കെതിരെയും പൊലീസ് ചുമത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends