35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ നൂറ് കോടി ക്ലബ്ബില്‍ കേറിയത്, പക്ഷേ ഒരു ഒറ്റ തിരഞ്ഞെടുപ്പോടു കൂടി ബി.ജെ.പി 400 കോടി ക്ലബ്ബില്‍: മുകേഷ്

35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ നൂറ് കോടി ക്ലബ്ബില്‍ കേറിയത്, പക്ഷേ ഒരു ഒറ്റ തിരഞ്ഞെടുപ്പോടു കൂടി ബി.ജെ.പി 400 കോടി ക്ലബ്ബില്‍: മുകേഷ്
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പരിഹസിച്ച് നടനും എംഎല്‍എയുമായ മുകേഷ്. സിനിമയുമായി ബന്ധപ്പെടുത്തിയാണ് ബിജെപിയെ താരം പരിഹസിച്ചത്. 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. എന്നാല്‍ ഒറ്റ തിരഞ്ഞെടുപ്പോട് കൂടി ബിജെപി 400 കോടി ക്ലബ്ബിലാണ് കയറിയതെന്ന് താരം പറഞ്ഞു. നിയമസഭയിലെ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.

സിനിമകളെപ്പറ്റി പറയുകയാണെങ്കില്‍ 100 കോടി ക്ലബ്ബില്‍ കേറുന്നത് വളരെ പ്രയാസമാണ്. എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ 100 കോടി ക്ലബ്ബില്‍ കേറത്തില്ല. അങ്ങനെ വല്ലപ്പോഴുമൊക്കെയാണ് കേറുന്നത്. 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. എന്നാല്‍ ഈ ഒരു ഒറ്റ തിരഞ്ഞെടുപ്പോട് കൂടി ബിജെപി 400 കോടി ക്ലബ്ബിലാണ് കേറിയത്. കുഴലും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് ബിജെപി 400 കോടി ക്ലബ്ബില്‍ അംഗത്വം നിഷ്പ്രയാസം നേടിയത്.

Other News in this category4malayalees Recommends