റെഡ്ഡിച്ചിലെ ഷീജ കൃഷ്ണന് ഇന്ന് യുകെ മലയാളി സമൂഹം വിട നല്‍കും ; ചടങ്ങില്‍ പങ്കെടുക്കാന്‍ 30 പേര്‍ക്ക് മാത്രം അനുവാദം

റെഡ്ഡിച്ചിലെ ഷീജ കൃഷ്ണന് ഇന്ന് യുകെ മലയാളി സമൂഹം വിട നല്‍കും ; ചടങ്ങില്‍ പങ്കെടുക്കാന്‍ 30 പേര്‍ക്ക് മാത്രം അനുവാദം
വൂസ്റ്റര്‍ഷെയറിലെ റെഡ്ഡിച്ച് പട്ടണത്തില്‍ അകാലത്തില്‍ മരണമടഞ്ഞ ഷീജ കൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.30 വരെ ഹെഡ്‌ലെഡ് ക്രോസിലെ റോക്ലാന്‍ഡ്‌സ് സോഷ്യല്‍ ക്ലബില്‍ മൃതശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും. അതിന് ശേഷം റെഡ്ഡിച്ച് ക്രമറ്റോറിയത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തപ്പെടും. പൊതു ദര്‍ശനത്തിന്റെയും അന്ത്യ കര്‍മ്മങ്ങളുടേയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ 30 പേര്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ.

പൊന്‍കുന്നം സ്വദേശിയായ ഷീജ മെയ് 22 ശനിയാഴ്ചയാണ് മരണമടഞ്ഞത്. 43 വയസ്സായിരുന്നു. അമനകര സ്വദേശിയായ ബൈജുവാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍ ആയുഷ്, ധനുഷ്

18 വര്‍ഷമായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടിലെ കുടുംബം പരാതി നല്‍കിയതില്‍ അന്വേഷണം തുടരുകയാണ്. മുമ്പും ആത്മഹത്യാ ശ്രമം നടത്തിയത് ഉള്‍പ്പെടെ പൊലീസിനെ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends