മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസിന്റെ നിര്‍മ്മാണ ചെലവ് ലക്ഷണങ്ങള്‍ ; ഒരു ദിവസം 20 ലക്ഷം ചെലവെന്ന് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസിന്റെ നിര്‍മ്മാണ ചെലവ് ലക്ഷണങ്ങള്‍ ; ഒരു ദിവസം 20 ലക്ഷം ചെലവെന്ന് ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ചിത്രത്തിന്റെ നിര്‍മ്മാണച്ചിലവിനെ കുറിച്ച് വെളിപ്പെടുത്തി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളുമായി ഹോളിവുഡ് നിലവാരത്തിലാണ് ബറോസ് ഒരുക്കുന്നത്.

ഇരുപത് ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മ്മാണച്ചിലവ് എന്നാണ് ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലിലാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്.

ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ധാരാളം പ്രീ പ്ലാന്റ് ഒരുക്കങ്ങള്‍ ആവശ്യമായിരുന്നുവെന്നും പല ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ആന്റണി പറയുന്നു. പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ സ്പാനിഷ് താരങ്ങളായ പാസ്വേഗ, റാഫേല്‍ അമര്‍ഗോ എന്നീ താരങ്ങളും വേഷമിടും.

പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Other News in this category4malayalees Recommends