യുഎസിലെ രണ്ടിലൊന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നു; മിക്കവര്‍ക്കും വിവേചനം അനുഭവിക്കേണ്ടി വന്നത് തങ്ങളുടെ തൊലിയുടെ നിറത്തിന്റെ പേരില്‍;പ്രതികരിച്ചവരില്‍ മിക്കവരും യുഎസില്‍ ജനിച്ചവര്‍

യുഎസിലെ രണ്ടിലൊന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നു; മിക്കവര്‍ക്കും വിവേചനം  അനുഭവിക്കേണ്ടി വന്നത് തങ്ങളുടെ തൊലിയുടെ നിറത്തിന്റെ പേരില്‍;പ്രതികരിച്ചവരില്‍ മിക്കവരും യുഎസില്‍ ജനിച്ചവര്‍

യുഎസിലെ രണ്ടിലൊന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനം പുറത്ത് വന്നു.'' സോഷ്യല്‍ റിയാലിറ്റീസ് ഓഫ് ഇന്ത്യന്‍ അമേരിക്കന്‍സ്; റിസള്‍ട്ട്‌സ് ഫ്രം ദി 2020 ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വേ'' എന്ന ശീര്‍ഷകതത്തിലുള്ള പഠനമാണ് ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.


കാര്‍നെഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, ജോണ്‍ ഹോപ്കിന്‍സ് -എസ്എഐഎസ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍ വാനിയ എന്നിവ ചേര്‍ന്നാണീ പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ അമേരിക്കക്കാരുടെ സാമൂഹികവും രാഷ്ട്രീയപരവും വിദേശ നയപരവുമായ മനോഭാവങ്ങള്‍ വെളിപ്പെടുത്തുന്ന പഠന സീരീസിലെ മൂന്നാമത്തെ പഠനഫലമാണ് ബുധനാഴ്ച പുറത്ത് വന്നിരിക്കുന്നത്. തങ്ങളുടെ തൊലിയുടെ നിറമായിരുന്നു തങ്ങള്‍ക്ക് നേരെ വിവേചനം കാണിക്കുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചതെന്നാണ് ഈ പഠനത്തില്‍ പങ്കെടുത്ത മിക്ക ഇന്ത്യന്‍ അമേരിക്കക്കാരും വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയില്‍ ജനിച്ച ഇന്ത്യക്കാരാണ് ഇത്തരം വിവേചനം റിപ്പോര്‍ട്ട് ചെയ്യാന്‍ കൂടുതലായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ വിദേശത്ത് ജനിച്ചവരും ഇപ്പോള്‍ യുഎസില്‍ കഴിയുന്നവരുമായ ഇന്ത്യക്കാര്‍ ഇത്തരം വിവേചനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇത്രയധികം തയ്യാറായിട്ടില്ലെന്നും പഠനം എടുത്ത് കാട്ടുന്നു. ദേശീയ തലത്തില്‍ 1200 ഇന്ത്യന്‍ അമേരിക്കക്കാരെ ഉള്‍പ്പെടുത്തി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലൂടെയാണ് നിര്‍ണാകമായ ഈ വസ്തുതകള്‍ കണ്ടെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends