കാനഡയിലേക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളെത്തിക്കുമെന്ന് ഫെഡറലുകള്‍; ജൂണില്‍ മോഡേണയുടെ ഏഴ് മില്യണിലധികം വാക്‌സിനുകളെത്തും; ജൂലൈയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ നിര്‍ണായകമായ ഇളവുകള്‍ പ്രദാനം ചെയ്യുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍

കാനഡയിലേക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളെത്തിക്കുമെന്ന് ഫെഡറലുകള്‍; ജൂണില്‍ മോഡേണയുടെ ഏഴ് മില്യണിലധികം വാക്‌സിനുകളെത്തും; ജൂലൈയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ നിര്‍ണായകമായ ഇളവുകള്‍ പ്രദാനം ചെയ്യുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍

കാനഡയിലേക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളെത്തിക്കുമെന്ന വാഗ്ദാനവുമായി ലിബറലുകള്‍ രംഗത്തെത്തി. ഇതിലൂടെ രാജ്യത്ത് നിലനിലുളള ഹോട്ടല്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. ജൂണില്‍ രാജ്യത്ത് മോഡേണ ഏഴ് മില്യണിലധികം ഡോസുകള്‍ വിതരണം ചെയ്യുമെന്നാണ് പ്രൊക്യുര്‍മെന്റ് മിനിസ്റ്ററായ അനിത ആനന്ദ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായി വാക്‌സിനെടുത്തവരും കാനഡയിലെ പിആറുകളും ട്രാവലര്‍മാരും ഇവിടേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കില്ലെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ പാറ്റി ഹജ്ഡും വാഗ്ദാനം ചെയ്തിരിക്കുന്നത്.


നിലവില്‍ വിദേശത്ത് നിന്ന് വരുന്ന കനേഡിയന്‍ പിആറുകളടക്കമുളള എല്ലാവര്‍ക്കും ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.അതായത് ഇത്തരക്കാര്‍ പൂര്‍ണമായി വാക്‌സിനേഷനെടുത്തവരാണെങ്കില്‍ പോലും ഡിപ്പാര്‍ച്ചറിന് മുമ്പ് കോവിഡ് ടെസ്റ്റിന് വിധേയരാകുകയും കാനഡയിലെത്തി നെഗറ്റീവ് റിസല്‍ട്ട് വരുന്നത് വരെ വീടുകളില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പുതിയ നീക്കമനുസരിച്ച് ഇതിലാണ് ജൂലൈ ആദ്യം മുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്.

നിലവിലെ നിയമം അനുസരിച്ച് ഭാഗികമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടവര്‍ അല്ലെങ്കില്‍ തീരെ വാക്‌സിനേറ്റ് ചെയ്യാത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഈ പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഒരു എക്‌സ്പര്‍ട്ട് അഡൈ്വസറി പാനല്‍ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങളില്‍ എന്നാണ് ഇളവുകള്‍ അനുവദിക്കുകയെന്ന കാര്യം ഹജ്ഡു വ്യക്തമാക്കിയിട്ടില്ല.ഇക്കാര്യത്തില്‍ പ്രൊവിന്‍സുകളുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് അവര്‍ പറയുന്നത്.


Other News in this category



4malayalees Recommends