ഓസ്‌ട്രേലിയയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം; ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് ആപത്തൊന്നുമില്ലെന്ന് ഹെല്‍ത്ത് അധികൃതര്‍; ഫൈസര്‍- എംആര്‍എന്‍എ വാക്സിന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും

ഓസ്‌ട്രേലിയയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം;  ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് ആപത്തൊന്നുമില്ലെന്ന് ഹെല്‍ത്ത് അധികൃതര്‍; ഫൈസര്‍- എംആര്‍എന്‍എ വാക്സിന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും
ഓസ്‌ട്രേലിയയിലെ ഗര്‍ഭിണികള്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദേശമേകി ഹെല്‍ത്ത് അധികൃതര്‍ രംഗത്തെത്തി. ഏത് ഘട്ടത്തിലുമുള്ള ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് ആപത്തൊന്നുമില്ലെന്നും മറിച്ച് ഫൈസര്‍- എംആര്‍എന്‍എ വാക്സിന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നുമാണ് പുതിയ നിര്‍ദേശം. റോയല്‍ ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസീലാന്റ് കോളേജ് ഓഫ് ഒബസ്റ്റട്രിഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്‌റ്‌സ് ( റാന്‍സ്‌കോഗ്) ഓസ്ട്രേലിയന്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനും (എടിഎജിഐ) ചേര്‍ന്നാണ് ഇത് സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെയുള്ള നിര്‍ദേശം കൊറോണ പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ള ഗര്‍ഭിണികള്‍ക്ക് മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ എന്നതായിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലൂടെ ഇതിന് മാറ്റം വരുത്തിയിരിക്കുകയാണ് അധികൃതര്‍. കൊറോണ ബാധ മൂലം ഗര്‍ഭിണികള്‍ക്കും, ഗര്‍ഭസ്ഥശിശുവിനും ഉണ്ടാകാവുന്ന അപകടസാധ്യത കണക്കിലെടുത്താണ് നിര്‍ദ്ദേശത്തില്‍ മാറ്റം വരുത്തിയതെന്ന് റാന്‍സ്‌കോഗും എടിഎജിഐയും വിശദീകരിക്കുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തില്‍ നിരവധി ഗര്‍ഭിണികളില്‍ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം എംആര്‍എന്‍എ കൊവിഡ് വാക്സിനുകള്‍ സ്വീകരിച്ച ഗര്‍ഭിണികള്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റാന്‍സ്‌കോഗും എടിഎജിയും സ്ഥിരീകരിച്ചിട്ടുണ്ട്.കൂടാതെ മുലയൂട്ടുന്ന അമ്മമാര്‍ വാക്സിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.ഇവര്‍ക്ക് ഫൈസര്‍ വാക്സിന്‍ സ്വീകരിക്കാമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശമേകിയിരുന്നു. കൂടാതെ ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും വാക്സിന്‍ സ്വീകരിക്കാന്‍ വൈകിക്കേണ്ടതില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends