ഓസ്ട്രേലിയന്‍ നഗരങ്ങള്‍ക്ക് വീണ്ടും അംഗീകാരം; ഭൂമിയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ പത്ത് നഗരങ്ങളില്‍ നാലും ഓസ്‌ട്രേലിയയില്‍; ജീവിക്കാന്‍ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയില്‍ അഡലൈഡ് മൂന്നാമത്; മെല്‍ബണും സിഡ്നിയും പെര്‍ത്തും പട്ടികയില്‍

ഓസ്ട്രേലിയന്‍ നഗരങ്ങള്‍ക്ക് വീണ്ടും അംഗീകാരം; ഭൂമിയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ പത്ത് നഗരങ്ങളില്‍ നാലും ഓസ്‌ട്രേലിയയില്‍; ജീവിക്കാന്‍ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയില്‍ അഡലൈഡ് മൂന്നാമത്; മെല്‍ബണും സിഡ്നിയും പെര്‍ത്തും പട്ടികയില്‍

ലോകത്തില്‍ ഏറ്റവും നന്നായി ജീവിക്കാന്‍ സാധിക്കുന്ന അന്താരാഷ്ട്ര പട്ടികയില്‍ ഓസ്‌ട്രേലിയയിലെ അഡലൈഡിന് മൂന്നാം സ്ഥാനം. ഇക്കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ന്യൂസീലാന്റിലെ ഓക്ലാന്റാണ് . ജാപ്പനീസ് നഗരമായ ഒസാകയാണ് രണ്ടാം സ്ഥാനമലങ്കരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സിഡ്നിക്കും മെല്‍ബണും മുന്‍ വര്‍ഷത്തെ സ്ഥാനം നഷ്ടമായി പുറകോട്ട് തള്ളപ്പെട്ടപ്പോഴാണ് അഡലൈഡ് അപ്രതീക്ഷിതമായി മുന്നേറിയിരിക്കുന്നത്.


അതായത് കഴിഞ്ഞ പത്ത് വര്‍ഷമായി ഈ റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനം മുറുകെപ്പിടിച്ചിരുന്ന മെല്‍ബണ്‍ ഈ വര്‍ഷം എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെങ്കില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സിഡ്നി ഇപ്പോള്‍ 11 ആം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടിരിക്കുന്നത്.ദി ഇക്കോണോമിസ്റ്റ് നടത്തിയ സര്‍വേയിലാണ് 2021ലെ ഏറ്റവും വാസയോഗ്യമായ സ്ഥലങ്ങളുടെ ലിസ്റ്റ് വെളിച്ചത്ത് വന്നിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 140 നഗരങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്.

ഓരോ നഗരങ്ങളും കൊവിഡ് പ്രതിരോധത്തില്‍ കൈവരിച്ച വിജയങ്ങളെ കൂടി കണക്കിലെടുത്താണീ ഗ്രേഡിംഗ് നിര്‍വഹിച്ചിരിക്കുന്നത്. പട്ടികയില്‍ ന്യൂസീലാന്റിലെ നഗരങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയന്‍ നഗരങ്ങളും പട്ടികയില്‍ ആദ്യ 12 സ്ഥാനങ്ങളിലെത്തിച്ചേര്‍ന്നിട്ടുണ്ട്.മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൊവിഡിനെ പിടിച്ച് കെട്ടിയതും കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് വഴി ജനങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിഞ്ഞെന്നുമുള്ള കാര്യങ്ങള്‍ സര്‍വേയില്‍ പരിഗണിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ന്യൂസിലാന്റിലെയും ഓസ്ട്രേലിയയിലെയും നഗരങ്ങള്‍ വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്.


Other News in this category4malayalees Recommends