ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍. ഈ മാസം 30 വരെ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏപ്രില്‍ 25 മുതല്‍ നാട്ടില്‍ കുടുങ്ങിയ ആയിരങ്ങളുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടി സ്ഥിരീകരിച്ചതോടെ അടുത്ത മാസം 6 വരെ വിലക്ക് നീളും എന്നുറപ്പായി.

ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും യുഎഇയിലേക്ക് ജൂലൈ ആറുവരെ പ്രവേശിക്കാനാകില്ല. ഈ മാസം മുപ്പതോടെ വിലക്ക് ഒഴിവാക്കുമെന്ന പ്രതീക്ഷയും നഷ്ടമായതോടെ ബദല്‍ യാത്രാ മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുന്നവരുടെ എണ്ണവും കൂടി.

Other News in this category



4malayalees Recommends