കുവൈത്തില്‍ 60 വയസുകാരന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

കുവൈത്തില്‍ 60 വയസുകാരന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു
കുവൈത്തില്‍ 60 വയസുകാരന്‍ പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

വിശദ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ദിവസം അല്‍ സബാഹിയ ബ്ലോക്ക് 3 യിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends