കാനഡയില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ കോവിഡ് കാരണം അഞ്ച് മാസത്തെ കുറവുണ്ടാക്കി; രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇക്കാര്യത്തില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍; ക്യൂബെക്കില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഒരു വര്‍ഷത്തിന്റെ കുറവുണ്ടായി

കാനഡയില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ കോവിഡ് കാരണം അഞ്ച് മാസത്തെ കുറവുണ്ടാക്കി; രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇക്കാര്യത്തില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍; ക്യൂബെക്കില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഒരു വര്‍ഷത്തിന്റെ കുറവുണ്ടായി
കോവിഡ് മഹാമാരി കാരണം രാജ്യത്ത് 2020ല്‍ ജനിച്ചവരുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ അഞ്ച് മാസം കുറവ് വരുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റാറ്റിറ്റിക്‌സ് കാനഡ അടുത്തിടെ പുറത്ത് വിട്ട ഡാറ്റയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ ഇത്രമാത്രം കുറവ് വന്നിട്ടില്ലെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത് സംബന്ധിച്ച വ്യാപകമായ ഏറ്റക്കുറച്ചിലുകളുണ്ട്.

ഉദാഹരണമായി ക്യൂബെക്കില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ ഏതാണ്ട് ഒരു വര്‍ഷത്തിന്റെ കുറവും അറ്റ്‌ലാന്റിക് പ്രൊവിന്‍സുകളിലും ടെറിട്ടെറികളിലും മാറ്റങ്ങളൊന്നുമില്ലാത്ത അവസ്ഥയുമാണ് ഇത് മൂലമുണ്ടായിരിക്കുന്നത്. കോവിഡ് മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങളില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തെ ഉള്‍പ്പെടുത്തരുതെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കോവിഡ് മൂലം കാനഡയില്‍ ഇതുവരെ മൊത്തത്തില്‍ 25,700 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

എന്നാല്‍ മഹാമാരി പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തെ ഏത് വിധത്തില്‍ ബാധിച്ചുവെന്ന് കൂടി കണക്കാക്കിയാല്‍ മാത്രമേ ഇതിന്റെ യഥാര്‍ത്ഥ നഷ്ടം സാന്ദര്‍ഭികമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ചില വിദഗധര്‍ അഭിപ്രായപ്പെടുന്നത്. ഇതാദ്യമായിട്ടല്ല ഒരു ആരോഗ്യ പ്രതിസന്ധി കാനഡയിലെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തെ ഇത്തരത്തില്‍ ബാധിക്കുന്നത്. 2017ല്‍ ഓപ്പിയോയ്ഡ് പ്രതിസന്ധി പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ 0.07 വര്‍ഷങ്ങളുടെ കുറവുണ്ടാക്കിയിരുന്നു. ഇത് പ്രകാരം 2016 ജനുവരിക്കും 2020 സെപ്റ്റംബറിനുമിടയില്‍ ഓപ്പിയോയ്ഡുമായി ബന്ധപ്പെട്ട് 19,300ല്‍ അധികം മരണങ്ങളാണ് ദി പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Other News in this category



4malayalees Recommends