മെല്‍ബണ്‍ കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നു; വിക്ടോറിയയില്‍ രണ്ടരയാഴ്ചയ്ക്കു ശേഷം പുതിയ കേസുകളില്ലാത്ത ദിനം; നിയന്ത്രണങ്ങളെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് മെല്‍ബണ്‍കാര്‍ക്ക് മേല്‍ ഫൈന്‍ ചുമത്തി

മെല്‍ബണ്‍ കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നു; വിക്ടോറിയയില്‍ രണ്ടരയാഴ്ചയ്ക്കു ശേഷം പുതിയ കേസുകളില്ലാത്ത ദിനം;  നിയന്ത്രണങ്ങളെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് മെല്‍ബണ്‍കാര്‍ക്ക് മേല്‍ ഫൈന്‍ ചുമത്തി
രണ്ടര ആഴ്ചക്ക് ശേഷം വിക്ടോറിയയില്‍ തീരെ കോവിഡ് കേസുകളില്ലാത്ത ദിനമായിരുന്നു വെള്ളിയാഴ്ച എന്നത് കടുത്ത ആശ്വാസമേകുന്നു. മെല്‍ബണ്‍ കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നുവെന്നാണിതിലൂടെ വ്യക്തമായിരിക്കുന്നത്. ഇതിനിടെ നിയന്ത്രണങ്ങളെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് മെല്‍ബണ്‍കാര്‍ക്ക് മേല്‍ ഫൈന്‍ ചുമത്തി അധികൃതര്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇവരില്‍ നിന്നും പിഴയായി 4000 ഡോളറാണ് ഈടാക്കിയിരിക്കുന്നത്.

രണ്ട് വാരം നീണ്ട ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പുറകെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വിക്ടോറിയക്കാര്‍ക്ക് പുതിയ കേസുകളില്ലെന്ന ആശ്വാസ വാര്‍ത്ത ലഭിച്ചത്.കഴിഞ്ഞ 24 മണിക്കൂറില്‍ 17,600 പേരെ കൊവിഡ് ടെസ്റ്റ് ചെയ്‌തെങ്കിലും പ്രാദേശികമായ രോഗബാധയൊന്നും കണ്ടെത്തിയില്ലെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ സ്ഥിരീകരിച്ചിട്ടുണ്ട്.വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ ക്വീന്‍സ്ലാന്റിലും ന്യൂ സൗത്ത് വെയില്‍സിലും വെള്ളിയാഴ്ച പുതിയ കോവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. യാത്രാ ഇളവില്ലാതെ ക്വീന്‍സ്ലാന്റിലെത്തിയ മെല്‍ബണ്‍ ദമ്പതികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ക്വീന്‍സ്ലാന്റിലും ന്യൂ സൗത്ത് വെയില്‍സിലും ജാഗ്രതാ നിര്‍ദ്ദേശം ഉയര്‍ത്തിയിട്ടുണ്ട്. മെയ് 24ന് ശേഷം ഇതാദ്യമായാണ് വിക്ടോറിയയില്‍ പ്രാദേശിക രോഗബാധയില്ലാത്ത ഒരു ദിവസമുണ്ടായിരിക്കുന്നതെന്നതാണ് കടുത്ത ആശ്വാസമായിരിക്കുന്നത്.

Other News in this category4malayalees Recommends