ഗ്രേറ്റര്‍ ഹോബര്‍ട്ട് സബര്‍ബുകളില്‍ വീട് വിലകള്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിച്ച് കയറുന്നു;റിസ്ഡനില്‍ 113 ശതമാനം വരെ വര്‍ധനവുണ്ടായി ഒരു വീട് വിറ്റത് ഒരു മില്യണ്‍ ഡോളറിന് മുകളില്‍; ഇലക്ട്രോണയിലെ വീട് വില 1.1 മില്യണ്‍ ഡോളര്‍

ഗ്രേറ്റര്‍ ഹോബര്‍ട്ട് സബര്‍ബുകളില്‍ വീട് വിലകള്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിച്ച് കയറുന്നു;റിസ്ഡനില്‍ 113 ശതമാനം വരെ വര്‍ധനവുണ്ടായി ഒരു വീട് വിറ്റത് ഒരു മില്യണ്‍ ഡോളറിന് മുകളില്‍;  ഇലക്ട്രോണയിലെ വീട് വില 1.1 മില്യണ്‍ ഡോളര്‍

ഗ്രേറ്റര്‍ ഹോബര്‍ട്ട് സബര്‍ബുകളില്‍ വീട് വിലകള്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിച്ച് കയറുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിലെ ഓരോ ആഴ്ചയിലും ഇവിടങ്ങളില്‍ വീട് വിലകള്‍ വര്‍ധിക്കുന്ന പ്രവണതയാണുള്ളത്. realestate.com.au ല്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയാണിക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം 17 ഹോബര്‍ട്ട് സബര്‍ബുകളില്‍ 2021ലെ ആദ്യത്തെ മാസങ്ങളില്‍ തന്നെ വീട് വിലകളില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം റിസ്ഡനിലെ ചരിത്രപരമായ പ്രാധാന്യമുള്ള ഒരു വീടിന്റെ വില മുമ്പ് ഇതിനുണ്ടായിരുന്ന റെക്കോര്‍ഡ് വിലയേക്കാള്‍ 113 ശതമാനം വര്‍ധനവാണ് പ്രകടമാക്കിയിരിക്കുന്നത്.


ഇതിന്റെ നിലവിലെ വില ഒരു മില്യണ്‍ ഡോളറിന് മുകളില്‍ പോയിരിക്കുകയാണ്.ഓള്‍ഡ് ബീച്ച് വിലയിലെ റെക്കോര്‍ഡ് 2,55,000 ഡോളറിലേക്കാണുയര്‍ന്നിരിക്കുന്നത്. ഇലക്ട്രോണയിലെ വീടിന്റെ കൂടിയ വില നിലവില്‍ 1.1 മില്യണ്‍ ഡോളറിലെത്തി. ലെവിഷാം വാട്ടര്‍ സൈഡ് പ്രോപ്പര്‍ട്ടി വില 1.16 മില്യണ്‍ ഡോളറിലെത്തിച്ചേര്‍ന്നു. കോളിന്‍സ് വെയിലില്‍ വിറ്റ് പോയ 16 പ്രോപ്പര്‍ട്ടികളില്‍ വന്‍ വിലക്കയറ്റമുണ്ടായിരുന്നു. ഇത് പ്രകാരം ഇവിടുത്തെ 2014ലെ വിലയായ ആറരലക്ഷം ഡോളറിനേക്കാള്‍ 70,000 ഡോളര്‍ അധികരിച്ചാണ് പുതിയ വില്‍പനകള്‍ നടന്നിരിക്കുന്നത്.

ഹെര്‍ഡ്‌സ്മാന്‍സ് കോവിലെ റെക്കോര്‍ഡ് വില നിലവില്‍ 3,47,000 ഡോളറായിരിക്കും. മുമ്പത്തെ വിലയേക്കാള്‍ ഒമ്പത് ശതമാനമാണീ വര്‍ധനവ്. റോക്ക്‌ബൈയില്‍ വില നാല് ശതമാനം വര്‍ധിച്ച് 6,30,000 ഡോളറിലെത്തിച്ചേര്‍ന്നു. ചിഗ് വെലില്‍ വിലയില്‍ ഇതിന് മുമ്പത്തെ റെക്കോര്‍ഡിനേക്കാള്‍ 20 ശതമാനം വര്‍ധനവുണ്ടായി വില 5,90,000 ഡോളറിലെത്തിച്ചേര്‍ന്നു. ഹോബര്‍ട്ടിലെ വിലക്കയറ്റം നിര്‍ണായക വഴിത്തിരിവിലെത്തിയെന്നാണ് റിയല്‍ എസ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാസ്മാനിയ പ്രസിഡന്റായ മാന്‍ഡി വെല്ലിംഗ് വിവരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends