ഇന്ത്യയില്‍ നിന്നും ആഭ്യന്തര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും, കുവൈത്തും ധാരണാപത്രം ഒപ്പുവെച്ചു

ഇന്ത്യയില്‍ നിന്നും ആഭ്യന്തര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും, കുവൈത്തും ധാരണാപത്രം ഒപ്പുവെച്ചു
ഇന്ത്യയില്‍ നിന്നും ആഭ്യന്തര ജോലിക്കാരെ എത്തിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും, കുവൈത്തും ധാരണാപത്രം ഒപ്പുവെച്ചു. നിയമപരമായ ചട്ടക്കൂടുകളില്‍ റിക്രൂട്ട്‌മെന്റ് നടത്താനും, നിയമത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ഈ കരാര്‍ വഴിയൊരുക്കും.

ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജും, കുവൈത്ത് ഫോറിന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ മജ്ദി അബ്ഹമദ് അല്‍ ദാഫ്രിനിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നസീര്‍ അല്‍ മുഹമ്മദ് അല്‍ സബായുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

വ്യാഴാഴ്ചയാണ് എസ്. ജയശങ്കര്‍ കുവൈത്തില്‍ തന്റെ ആദ്യ സന്ദര്‍ശനത്തിനായി എത്തിയത്. എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ട് വരുന്നതോടെ ആഭ്യന്തര ജോലിക്കാരുടെയും, എംപ്ലോയറുടെയും അവകാശങ്ങളും, ഉത്തരവാദിത്വങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

ആഭ്യന്തര ജോലിക്കാര്‍ക്കായി 24 മണിക്കൂര്‍ പിന്തുണ ഉറപ്പാക്കാനുള്ള സംവിധാനങ്ങളാണ് ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ താമസിക്കുന്നത്. കുവൈത്തിന്റെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായ ഇന്ത്യയിലേക്കാണ് ഗള്‍ഫ് രാജ്യം എണ്ണ കയറ്റുമതി പ്രധാനമായും നടത്തുന്നത്.


Other News in this category



4malayalees Recommends