കൊഞ്ച് പിടുത്തക്കാരനെ തിമിംഗലം അപ്പാടെ വിഴുങ്ങി; പിന്നീട് തുപ്പിക്കളഞ്ഞതോടെ ആ 'വന്‍സംഭവം' പറയാന്‍ 56കാരന് ജീവിതം ബാക്കി

കൊഞ്ച് പിടുത്തക്കാരനെ തിമിംഗലം അപ്പാടെ വിഴുങ്ങി; പിന്നീട് തുപ്പിക്കളഞ്ഞതോടെ ആ 'വന്‍സംഭവം' പറയാന്‍ 56കാരന് ജീവിതം ബാക്കി
മനുഷ്യനെ തിമിംഗലം അപ്പാടെ വിഴുങ്ങിയാല്‍ പിന്നെ കഥ കഴിഞ്ഞു! അത്ര തന്നെയെന്ന് വിശ്വസിക്കാന്‍ വരട്ടെ. കാരണം മൈക്കിള്‍ പക്കാര്‍ഡ് തന്നെ തിമിംഗലം വിഴുങ്ങിയ കഥ പറയാന്‍ ജീവനോടെ ബാക്കിയുണ്ട്. കൊഞ്ച് പിടുത്തക്കാരനായ ഇയാളെ ഹംപ്ബാക്ക് തിമിംഗലമാണ് അപ്പാടെ വിഴുങ്ങിയതും, പിന്നീട് തുപ്പിക്കളഞ്ഞതും!

മസാച്ചുസെറ്റ്‌സ് വെല്‍ഫ്‌ളീറ്റില്‍ നിന്നുള്ള മൈക്കിള്‍ ഏകദേശം 30, 40 സെക്കന്‍ഡ് നേരമാണ് തിമിംഗലത്തിന്റെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്. 'തിമിംഗലത്തിന്റെ വായിനകത്താണ് ഞാന്‍, ഇവന്‍ എന്നെ വിഴുങ്ങാന്‍ നോക്കുകയാണ്', 60,000 പൗണ്ട് തൂക്കമുള്ള തിമിംഗലത്തിന്റെ അകത്ത് വെച്ച് മൈക്കിള്‍ ചിന്തിച്ചു.

ഹെറിന്‍ കോവ് ബീച്ചിന് അടുത്ത് വെച്ച് ബോട്ടില്‍ നിന്നും വെള്ളത്തില്‍ ചാടിയതായിരുന്നു മൈക്കിള്‍. സ്‌കൂബാ വസ്ത്രങ്ങള്‍ അണിഞ്ഞ് 45 അടി ആഴത്തില്‍ മുങ്ങി ക്രസ്‌റ്റേഷ്യന്‍സിനെ തിരയുമ്പോഴാണ് തനിക്ക് ചുറ്റും ഇരുള്‍ പരക്കുന്നത് ഇദ്ദേഹം ശ്രദ്ധിച്ചത്. തന്നെ ലവലിയ സ്രാവ് കടിച്ചെന്നാണ് ആദ്യം മൈക്കിള്‍ ചിന്തിച്ചത്. പരിശോധിക്കുമ്പോള്‍ കടിയേറ്റത് കണ്ടില്ല.

പിന്നീടാണ് തിമിംഗലത്തിന്റെ വായിന് അകത്ത് പെട്ടതായി മനസ്സിലാക്കിയത്. ഇനി എന്തായാലും കാര്യം കഴിഞ്ഞു, മരണത്തെ നേരിടാന്‍ ഞാന്‍ ഒരുങ്ങി, മൈക്കിള്‍ പറയുന്നു. നിമിഷങ്ങള്‍ കൊണ്ട് ഭാര്യയെയും, മക്കളെയും കുറിച്ച് ആലോചിച്ച് നിന്നു. എന്നാല്‍ 40 സെക്കന്‍ഡോളം ഈ വിധം പിന്നിട്ടപ്പോള്‍ ദൈവീകമായ എന്തോ ഇടപെടല്‍ ഉണ്ടായെന്നാണ് മൈക്കിള്‍ വിശ്വസിക്കുന്നത്.

വെള്ളത്തില്‍ നിന്നും മുകളിലേക്ക് ഉയര്‍ന്നുവന്ന തിമിംഗലം തലകുലുക്കി തന്റെ ഇരയെ പുറത്തേക്ക് തുപ്പി. ഇതോടെയാണ് സ്വതന്ത്രനായത്. കുറച്ച് നേരം വെള്ളത്തില്‍ മുകളില്‍ പൊങ്ങിക്കിടന്നപ്പോള്‍ മറ്റ് മത്സ്യത്തൊഴിലാളികള്‍ അരികിലേക്ക് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. താന്‍ എങ്ങിനെ രക്ഷപ്പെട്ടെന്ന് എത്ര ആലോചിച്ചിട്ടും മൈക്കിളിന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ മത്സ്യമാണെന്ന് കരുതിയ വിഴുങ്ങിയ ശേഷം തിമിംഗലം തെറ്റ് മനസ്സിലാക്കി തുപ്പിയതാകാനാണ് സാധ്യതയെന്ന് തിമിംഗലങ്ങളെ കുറിച്ച് പഠിക്കുന്ന ഏജന്‍സി വ്യക്തമാക്കി.


Other News in this category4malayalees Recommends