കാനഡയിലെ വിവിധ പ്രവിശ്യകളും ടെറിട്ടെറികളും കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ണായകമായ നടപടികളുമായി രംഗത്ത്; സമ്മര്‍ വാക്‌സിന്‍ ലോട്ടറിക്കായി മില്യണ്‍ കണക്കിന് ഡോളറുമായി ആല്‍ബര്‍ട്ടയും മാനിട്ടോബയും

കാനഡയിലെ വിവിധ പ്രവിശ്യകളും ടെറിട്ടെറികളും കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ണായകമായ നടപടികളുമായി രംഗത്ത്; സമ്മര്‍ വാക്‌സിന്‍ ലോട്ടറിക്കായി മില്യണ്‍ കണക്കിന് ഡോളറുമായി ആല്‍ബര്‍ട്ടയും മാനിട്ടോബയും
കാനഡയിലെ വിവിധ പ്രവിശ്യകളും ടെറിട്ടെറികളും കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ണായകമായ നടപടികളുമായി രംഗത്തെത്തി. ഇത് പ്രകാരം വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്താണ് ആല്‍ബര്‍ട്ട രംഗത്തെത്തിയിരിക്കുന്നത്. കൂടുതല്‍ പേരെ വാക്‌സിനിലേക്ക് ആകര്‍ഷിക്കുന്നതിനായാണീ നീക്കം. ഇതിനായി മില്യണ്‍ കണക്കിന് ഡോളറാണ് ആല്‍ബര്‍ട്ട നീക്കി വച്ചിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് ഏരിയകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കാനായി ത്വരിത നീക്കമാണ് ഒന്റാറിയോ നടത്തുന്നത്.

ആല്‍ബര്‍ട്ടയുടെ ഓപ്പണ്‍ ഫോര്‍ സമ്മര്‍ വാക്‌സിന്‍ ലോട്ടറി പ്രഖ്യാപനം ശനിയാഴ്ച നടത്തി പ്രീമിയര്‍ ജാസന്‍ കെന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രകാരം 18 വയസിനും അതിന് മുകളിലും പ്രായമുള്ളവരും വാക്‌സിന്റെ ഒരു ഡോസെടുത്തിട്ടുള്ളവരുമായ ആല്‍ബര്‍ട്ടക്കാര്‍ക്ക് ഒരു മില്യണ്‍ ഡോളറിന്റെ മൂന്ന് സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാനായി സമാനമായ നീക്കവുമായി മാനിട്ടോബയും രംഗത്തെത്തിയിട്ടുണ്ട്.

ഇത് പ്രകാരം 12 വയസും അതിന് മുകളിലും പ്രായമുള്ളവരും വാക്‌സിനെടുത്തിട്ടുള്ളവരുമായവര്‍ക്ക് കാഷ് റിവാര്‍ഡ് നല്‍കാനായി 1.9 മില്യണ്‍ ഡോളറാണ് മാനിട്ടോബ നീക്കി വച്ചിരിക്കുന്നത്. ഒന്നാം ഡോസും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള 12 ആഴ്ചകളില്‍ നിന്നും എട്ടാക്കി വെട്ടിച്ചുരുക്കുന്നുവെന്ന പ്രഖ്യാപനം ഒന്റാറിയോ ശനിയാഴ്ച നടത്തിയിട്ടുണ്ട്. അസ്ട്രാസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനായിരിക്കും ഈ വിധത്തില്‍ നല്‍കുന്നത്.

Other News in this category4malayalees Recommends