മലയാളി ഹോമിയോ ഡോക്ടര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

മലയാളി ഹോമിയോ ഡോക്ടര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ
യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ ഹോമിയോ ഡോക്ടറായി തൃശൂര്‍ സ്വദേശി ഡോ സുബൈര്‍ പി കെ. ദുബൈ അള്‍ ഫിദ മെഡിക്കല്‍ സെന്ററിലെ മാനേജിങ് ഡയറക്ടറും ജനറല്‍ ഫിസീഷ്യനുമാണ് അദ്ദേഹം. 2003 ല്‍ യുഎഇയില്‍ ഹോമിയോപ്പതി ചികിത്സയ്ക്ക് അനുമതി നല്‍കിയപ്പോള്‍ രാജ്യത്ത് ചികിത്സയ്ക്കുള്ള ലൈസന്‍സ് സ്വന്തമാക്കിയ ആദ്യത്തെ ഡോക്ടര്‍മാരിലൊരാളാണ് അദ്ദേഹം.

17 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഡോ സുബൈറിനും കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ആരോഗ്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തെ 2019 ല്‍ യുഎഇ ആരോഗ്യ മന്ത്രാലയം ആദരിച്ചിരുന്നു.

Other News in this category4malayalees Recommends