കാനഡയില്‍ ഇതു വരെ കോവിഡ് ബാധിച്ചത് 1,403,285 പേരെ; ആക്ടീവ് കേസുകള്‍ 16,270; കോവിഡ് കവര്‍ന്നത് 25,944 പേരുടെ ജീവന്‍; ഇതുവരെ 29.4 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കി; വിവിധ പ്രൊവിന്‍സുകളില്‍ പുതിയ കേസുകളും മരണങ്ങളും

കാനഡയില്‍ ഇതു വരെ കോവിഡ് ബാധിച്ചത് 1,403,285 പേരെ; ആക്ടീവ് കേസുകള്‍ 16,270; കോവിഡ് കവര്‍ന്നത് 25,944 പേരുടെ ജീവന്‍; ഇതുവരെ  29.4 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കി; വിവിധ പ്രൊവിന്‍സുകളില്‍ പുതിയ കേസുകളും മരണങ്ങളും

കാനഡയില്‍ ഇന്ന് അഥവാ ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 1,403,285 ആയിത്തീര്‍ന്നു. ഇതില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 16,270 ആണ്. രാജ്യത്ത് ഇതുവരെയായി മൊത്തം 25,944 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നിരിക്കുന്നത്. സിബിഎസ് വാക്സിന്‍ ട്രാക്കറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 29.4 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയിരിക്കുന്നത്.


ഇതിനിടെ രാജ്യത്തെ വിവിധ പ്രൊവിന്‍സുകളില്‍ പുതുതായി കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നുമുണ്ട്. അറ്റ്ലാന്റിക് കാനഡയില്‍ തിങ്കളാഴ്ച 13 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ബുധനാഴ്ച മുതല്‍ പുതിയ കോവിഡ് ഇളവുകളിലേക്ക് നീങ്ങുന്ന നോവ സ്‌കോട്ടിയയില്‍ എട്ട് പുതിയ കേസുകളും ന്യൂഫൗണ്ട് ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോറില്‍ നാല് പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്.

ഇവിടെ വാക്സിന് അര്‍ഹരായ 71 ശതമാനം പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റില്‍ പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ തിങ്കളാഴ്ച നാല് ആക്ടീവ് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. ക്യൂബെക്കില്‍ പ്രധാനപ്പെട്ട നഗരങ്ങളില്‍ തിങ്കളാഴ്ച കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇവിടെ 123 പുതിയ കേസുകളും ഒരു മരണവുമാണ് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഒന്റാറിയോവില്‍ നാല് പുതിയ മരണങ്ങളും 447 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends