ഓസ്‌ട്രേലിയയില്‍ വയോജനങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാന്‍ ജിപിമാര്‍ക്ക് അനുവാദം;ക്ലിനിക്കുകളിലെത്തി വാക്‌സിനെടുക്കാനാകാത്തവര്‍ക്കുള്ള പ്രത്യേക സഹായം; ഇതിനായി ജിപിമാര്‍ക്ക് ഫീസ് നല്‍കണം

ഓസ്‌ട്രേലിയയില്‍ വയോജനങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാന്‍ ജിപിമാര്‍ക്ക് അനുവാദം;ക്ലിനിക്കുകളിലെത്തി വാക്‌സിനെടുക്കാനാകാത്തവര്‍ക്കുള്ള പ്രത്യേക സഹായം;  ഇതിനായി ജിപിമാര്‍ക്ക് ഫീസ് നല്‍കണം
ഓസ്‌ട്രേലിയയില്‍ വയോജനങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാന്‍ ജിപിമാര്‍ക്ക് അനുവാദം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ക്ലിനിക്കുകളില്‍ നേരിട്ട് പോയി വാക്‌സിനെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായിരിക്കും ഇത്തരത്തില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നത്. വീടുകള്‍, ഡിസ്എബിലിറ്റി കെയറുകള്‍, ഏയ്ജ്ഡ് കെയറുകള്‍, എന്നിവിടങ്ങളിലായിരിക്കും ഇത് പ്രകാരം ജിപിമാര്‍ക്ക് നേരിട്ടെത്തി വാക്‌സിനേഷന്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നത്.

കോവിഡിന് വള്‍നറബിളായവര്‍ക്ക് വാക്‌സിന്‍ വൈകുന്ന അപകടാവസ്ഥ ഒഴിവാക്കാനാണ് ഈ നിര്‍ണായക നീക്കം സര്‍ക്കാര്‍ നടത്തുന്നത്. പലവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ക്ലിനിക്കുകളിലെത്തി വാക്‌സിനെടുക്കാന്‍ സാധിക്കാത്തവരുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് ഇതിനൊരു പരിഹാരമായി ഇത്തരക്കാരുടെ താമസ സ്ഥലങ്ങളില്‍ പോയി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിനേഷനിലെ നിര്‍ണായക ചുവട് വയ്പായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ഓസ്‌ട്രേലിയയിലെ 30,000 ജിപിമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് ഇതില്‍ പങ്കാളികളാകണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വീടുകളില്‍ വാക്‌സിന്‍ നല്‍കുന്നത് സൗജന്യമല്ല. അതായത് ഇതിനായെത്തുന്ന ജിപിമാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഫീസ് നല്‍കണമെന്നത് നിര്‍ബന്ധമാണ്. ഒന്നാം കോവിഡ് തരംഗം പ്രായമായവരെ കൂടുതലായി ബാധിച്ചതിനാല്‍ അവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കുന്നതിന് ഓസ്‌ട്രേലിയ വര്‍ധിച്ച മുന്‍ഗണനയാണേകുന്നത്.

Other News in this category4malayalees Recommends