അഞ്ചുവര്‍ഷ വിസക്കാര്‍ക്കും യാത്രക്ക് അനുമതി നല്‍കി ദുബായ്

അഞ്ചുവര്‍ഷ വിസക്കാര്‍ക്കും യാത്രക്ക് അനുമതി നല്‍കി ദുബായ്
അഞ്ചുവര്‍ഷ വിസക്കാര്‍ക്കും യാത്രക്ക് അനുമതി നല്‍കി ദുബായ്. യാത്രാവിലക്ക് നിലവിലുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സില്‍വര്‍ വിസ (അഞ്ചുവര്‍ഷ വിസ)ക്കാര്‍ക്കും വരാമെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. ചാര്‍ട്ടര്‍ വിമാനയാത്രക്ക് ഉപാധികള്‍ കര്‍ശനമാക്കി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഗോള്‍ഡന്‍, സില്‍വര്‍ വിസക്കാരായ യാത്രക്കാര്‍ക്കടക്കം ട്രാക്കിങ് ഉപകരണം നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവിലെ പ്രധാന നിര്‍ദേശം. നിലവില്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്കും ബന്ധുക്കള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് വരാന്‍ അനുമതിയുണ്ടായിരുന്നത്. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ചുവര്‍ഷ വിസക്കാര്‍ക്കും വരാന്‍ കഴിയുമെന്നാണ് വ്യക്തമായിരിക്കുന്നത്.

എന്നാല്‍ ദുബൈയില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് പത്തുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഒന്നാമത്തെയും നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധനയും നിലവിലുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് റിസ്റ്റ്ബാന്‍ഡ് ട്രാക്കിങ് ഉപകരണം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അബൂദബിയില്‍ നിര്‍ബന്ധമാക്കിയിരുന്നു. റാസല്‍ഖൈമയിലും ഷാര്‍ജയിലും ഇറങ്ങുന്ന യാത്രക്കാര്‍ക്കും റിസ്റ്റ്ബാന്‍ഡ് നല്‍കിവന്നിരുന്നു. എന്നാല്‍, ദുബൈയില്‍ ട്രാക്കിങ് ഉപകരണം വേണ്ടിയിരുന്നില്ല. പുതിയ ഉത്തരവോടെ ദുബൈയില്‍ ഇറങ്ങുന്നവരും ഇത് ധരിക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങളിലെ ക്രൂ അംഗങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

Other News in this category



4malayalees Recommends