സിനിമാ ലോകമാകെ തെറ്റിദ്ധാരണ പരന്നു, എന്നാല്‍ കാര്യം അങ്ങനെയല്ല'; നടി ഗൗതമി

സിനിമാ ലോകമാകെ തെറ്റിദ്ധാരണ പരന്നു, എന്നാല്‍ കാര്യം അങ്ങനെയല്ല'; നടി ഗൗതമി

ഹിസ് ഹൈനസ് അബ്ദുള്ള, അയലത്തെ അദ്ദേഹം, ധ്രുവം തുടങ്ങി ഒരുപടി മികച്ച മലയാള സിനിമകളുടെ ഭാഗമായ നടിയാണ് ഗൗതമി. സിനിമയില്‍ നിന്നും വിട്ട നിന്ന താരം വീണ്ടും സിനിമയില്‍ സജീവമാണ്. താന്‍ കുറച്ചു കാലത്തേക്ക് സിനിമയില്‍ നിന്നും വിട്ടു നിന്നതാണെങ്കിലും ഇനി അഭിനയിക്കില്ല എന്ന ധാരണയാണ് പരന്നതെന്ന് ഗൗതമി പറയുന്നു,


'അഭിനയത്തില്‍ നിന്നു ഞാന്‍ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമാ ലോകമാകെ ധാരണ പരന്നു ഞാന്‍ ഇനി അഭിനയിക്കില്ല എന്ന്. അതു ശരിയല്ല' എന്നാണ് ഗൗതമി പറയുന്നത്. മലയാള സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ചും, അവസരം വന്നാല്‍ വീണ്ടും അഭിനയിക്കുമെന്ന് ഗൗതമി വ്യക്തമാക്കി.

നല്ല റോളുകളാണ് മലയാളത്തില്‍ തനിക്ക് ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലത് പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ടപ്പെട്ടാണു തിരഞ്ഞെടുത്തത് എന്ന് താരം പറയുന്നു.

മലയാളത്തില്‍ നിന്നു പല സംവിധായകരും തന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിട്ട് താന്‍ വരില്ലെന്നു വിചാരിച്ച് ചോദിക്കാതിരുന്നിട്ടുണ്ട്. നല്ല റോളുകള്‍ വരട്ടെ, തിരക്കഥകള്‍ കാണട്ടെ, താന്‍ വീണ്ടും വരും എന്നാണ് ഗൗതമി മനോരമ ഓണ്‍ലൈനോട് പറയുന്നത്,


Other News in this category4malayalees Recommends