എന്നോട് മുന്‍വിധിയോടെയാണ് പലരും പെരുമാറിയത്, മുഖം പോലും സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്: ടൊവീനോ

എന്നോട് മുന്‍വിധിയോടെയാണ് പലരും പെരുമാറിയത്, മുഖം പോലും സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്: ടൊവീനോ
സിനിമയിലെത്തി വളരെ കുറഞ്ഞസമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. എന്നാല്‍ സിനിമയില്‍ ആദ്യകാലത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

തന്റെ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് ചില പ്രമുഖര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ.

'എന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. താന്‍ മലയാളിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞവരുണ്ട്.

ഞാന്‍ ഈ ബോഡി ബില്‍ഡിംഗ് ഒക്കെ ചെയ്തിരുന്നയാളാണ്. എന്നെ കാണുമ്പോള്‍ ആള്‍ക്കാരുടെ മുന്‍വിധി ഇതാണ്, ദേ ഒരുത്തന്‍ വരുന്നുണ്ട്. അവനോട് കാണാന്‍ കൊള്ളാമെന്നോക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. മസിലൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഭിനയിക്കാനൊന്നും അറിയില്ലായിരിക്കും. . ഈ മുന്‍വിധിയോടെയാണ് പലരും എന്നോട് പെരുമാറിയിരുന്നത്,' ടൊവിനോ പറയുന്നു.Other News in this category4malayalees Recommends