ആ സംഭവ ശേഷം ജ്യോതിഷത്തില്‍ വിശ്വസിച്ചു ; നടി ലെന

ആ സംഭവ ശേഷം ജ്യോതിഷത്തില്‍ വിശ്വസിച്ചു ; നടി ലെന
തനിക്ക് ജ്യോത്സ്യത്തില്‍ വിശ്വാസം വന്ന കഥ പറഞ്ഞ് നടി ലെന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി രസകരമായ സംഭവം പറഞ്ഞത്. ജ്യോത്സ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. തന്റെ ഒരു സുഹൃത്തുണ്ട്.

ട്രാഫിക് എന്ന സിനിമയുടെ ചിത്രീകരിക്കുന്ന സമയത്ത് തന്നെ അദ്ദേഹം വിളിച്ചു ഏഴര ശനി കഴിയുകയാണെന്നും ഇനി എന്ത് ചെയ്താലും ഗുണകരമായിരിക്കും എന്നും പറഞ്ഞു.

ട്രാഫിക് റിലീസിന് ശേഷമാണ് തനിക്ക് അതിന്റെ അര്‍ഥം മനസ്സിലായതെന്നും പൊതുവെ താന്‍ ചെയ്തിട്ടുള്ളതില്‍ തന്നെ ചെറിയ കഥാപാത്രമാണ് ട്രാഫിക്കിലേത്. അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു എന്നും ലെന പറഞ്ഞു.

2011ല്‍ രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ നടിയുടെ അഭിനയ ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായി. 2013ല്‍ സംസ്ഥാന പുരസ്‌കാരവും ലെന സ്വന്തമാക്കി.

Other News in this category4malayalees Recommends