കാനഡയില്‍ കോവിഡ് കാരണം ലക്ഷക്കണക്കിന് പേരുടെ കാന്‍സര്‍ ചികിത്സ മുടങ്ങി; ചിലരുടെ രോഗം കണ്ടെത്താന്‍ പോലുമായില്ല; കടുത്ത ആശങ്ക രേഖപ്പെടുത്തി കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകള്‍; അടിയന്തിര നടപടികളെടുത്തില്ലെങ്കില്‍ കാന്‍സര്‍ രോഗികളുടെ കൂട്ടമരണമുറപ്പ്

കാനഡയില്‍ കോവിഡ് കാരണം ലക്ഷക്കണക്കിന് പേരുടെ കാന്‍സര്‍ ചികിത്സ മുടങ്ങി; ചിലരുടെ രോഗം കണ്ടെത്താന്‍ പോലുമായില്ല; കടുത്ത ആശങ്ക രേഖപ്പെടുത്തി കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകള്‍; അടിയന്തിര നടപടികളെടുത്തില്ലെങ്കില്‍  കാന്‍സര്‍ രോഗികളുടെ കൂട്ടമരണമുറപ്പ്
കാനഡയില്‍ കോവിഡ് കാരണം തങ്ങള്‍ക്ക് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ പ്രദാനം ചെയ്യാന്‍ സാധിക്കാതിരിക്കുന്നുവെന്നും ചിലര്‍ക്ക് വളരെ വൈകി മാത്രമേ ചികിത്സ നല്‍കാന്‍ സാധിക്കുന്നുള്ളുവെന്നും ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.ഇതിനാല്‍ കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ചികിത്സ പ്രദാനം ചെയ്യുന്നതിനുള്ള കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനാവശ്യമായ അടിയന്തിര മാറ്റങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ഇല്ലെങ്കില്‍ മറ്റ് രോഗങ്ങള്‍ മൂലമുളള മരണങ്ങളേറുമെന്നും ഡോക്ടര്‍മാര്‍ സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പേകുന്നു.

കാനഡ മൂന്നാം കോവിഡ് തരംഗത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വരുന്ന അവസരത്തിലാണ് കടുത്ത ആശങ്ക രേഖപ്പെടുത്തി ഡോക്ടര്‍മാര്‍ രംഗത്തത്തെിയിരിക്കുന്നത്. കോവിഡ് കാരണം ആശുപത്രികള്‍ തിങ്ങി നിറഞ്ഞതിനാല്‍ ഗുരുതരമായ കാന്‍സറുകള്‍ തിരിച്ചറിയാതെ വഷളായവരെ അല്ലെങ്കില്‍ രോഗം വളരെ വൈകി മാത്രം തിരിച്ചറിഞ്ഞ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ തങ്ങള്‍ക്ക് സാധിക്കാതെ പോകുമെന്നാണ് കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകളാണ് ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

ഇതിനാല്‍ പേഷ്യന്റ് കെയറിലും മറ്റും മാറ്റം വരുത്തി ചികിത്സാ സംവിധാനത്തിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കണമെന്നും പരമാവധി കാന്‍സര്‍ രോഗികള്‍ക്ക് എത്രയും വേഗം ചികിത്സ ഉറപ്പാക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ വരുത്തണമെന്നും കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകള്‍ ആവശ്യപ്പെടുന്നു.ഇതിനായി കാന്‍സര്‍ ചികിത്സയേകുന്ന ആശുപത്രികളുടെയും മറ്റ് ചികിത്സാ സംവിധാനങ്ങളുടെയും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതടക്കമുള്ള അഴിച്ച് പണികള്‍ ഉടന്‍ നടപ്പിലാക്കണമെന്നാണ് ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. ടോണി എസ്‌കന്‍ഡര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് കാരണം ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികളുടെ ചികിത്സകള്‍ മുടങ്ങിയെന്നും നിരവധി പേരുടെ കാന്‍സര്‍ കണ്ടെത്താന്‍ പോലും സാധിച്ചില്ലെന്നും ഇത്തരത്തിലുള്ള നിരവധി പേരാണ് കാത്തിരിപ്പ് പട്ടികയിലുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍ രാജ്യത്ത് കാന്‍സര്‍ മരണങ്ങളേറുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്നുണ്ട്.

Other News in this category4malayalees Recommends