കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫാമിലി പിക്‌നിക് ജൂണ്‍ 26 ന്

കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫാമിലി പിക്‌നിക് ജൂണ്‍  26 ന്
ചിക്കാഗോ: കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ നാല്‍പ്പത്തിനാലാമത് ആനുവല്‍ ഫാമിലി പിക്‌നിക് 2021 ജൂണ്‍ 26 ന് രാവിലെ 10 മണി മുതല്‍ വുഡ്‌റൈഡ്ജ് പാര്‍ക്കില്‍ (Sunnydale Park, 6848 Woodward ave, Woodridge Il 60517) വച്ചു നടത്തുന്നതാണ്.

വിവിധതരം വിനോദ മത്സരങ്ങള്‍, ബാര്‍ബിക്ക്, ലൈവ് തട്ടുകട , ആനന്ദകരമായ പരിപാടികള്‍ കോര്‍ത്തിണക്കിയ വിവിധ സാംസ്‌കാരിക പ്രോഗ്രാമുകള്‍ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ഇഷ്ടപെടുന്ന കലാപരിപാടികള്‍ ഈ പിക്‌നിക്കിനു പുതുമ വര്‍ധിപ്പിക്കും.


പിക്‌നിക്കിലേക്ക് എല്ലാ സ്‌നേഹിതരെയും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്കായി കോര്‍ഡിനേറ്റര്‍ ജിറ്റോ കുര്യനുമായി (630) 8632319 ബന്ധപ്പെടേണ്ടതാണ്.


Other News in this category4malayalees Recommends