യുഎസില്‍ പുതിയ വേരിയന്റിലുള്ള കോവിഡ് കേസുകള്‍ പെരുകുന്നതിനിടെ വാക്‌സിനേഷന്‍ കൂടുതല്‍ ശക്തമാക്കാന്‍ ശക്തമായ ശ്രമം; സമ്പദ് വ്യവസ്ഥകളെ വീണ്ടും തുറക്കുന്നതിനിടെ കോവിഡിനെ രാജ്യത്ത് നിന്നും എന്നെന്നേക്കും തൂത്തെറിയാന്‍ നിര്‍ണായക നീക്കം

യുഎസില്‍ പുതിയ വേരിയന്റിലുള്ള കോവിഡ് കേസുകള്‍ പെരുകുന്നതിനിടെ വാക്‌സിനേഷന്‍ കൂടുതല്‍ ശക്തമാക്കാന്‍ ശക്തമായ ശ്രമം; സമ്പദ് വ്യവസ്ഥകളെ വീണ്ടും തുറക്കുന്നതിനിടെ കോവിഡിനെ രാജ്യത്ത് നിന്നും എന്നെന്നേക്കും തൂത്തെറിയാന്‍ നിര്‍ണായക നീക്കം

യുഎസില്‍ പുതിയ വേരിയന്റിലുള്ള കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പൊതുവെ കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിനാല്‍ വിവിധ സ്റ്റേറ്റുകളിലെ സമ്പദ് വ്യവസ്ഥകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനിടെയാണ് വാക്‌സിനേഷന്‍ കൂടുതല്‍ ത്വരിതപ്പെടുത്തുന്നത്. യുഎസില്‍ നിന്നും കോവിഡ് 19നെ എന്നെന്നേക്കുമായി തൂത്തെറിയുകയെന്ന മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ടാണ് വാക്‌സിനേഷന്‍ മുമ്പില്ലാത്ത വിധത്തില്‍ ത്വരിതപ്പെടുത്തുന്നത്.


രാജ്യത്ത് പുതിയ വേരിയന്റുകള്‍ പടര്‍ന്ന് പിടിക്കുമ്പോഴും സമൂഹത്തിലെ ചിലര്‍ ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മടിച്ച് നില്‍ക്കുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇവരെ വാക്‌സിനേഷനിലേക്ക് ആകര്‍ഷിക്കുന്നതിന് വാഗ്ദാനം ചെയ്തിരിക്കുന്ന സമ്മാനങ്ങളും ലോട്ടറികളും ഇവരുടെ മനം മാറ്റാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ ഏവരിലേക്കുമെത്തിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ വാക്‌സിനേഷന്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ നൂറ് ശതമാനം പേരെയും വാക്‌സിനേഷന് വിധേയരമാക്കുന്നതിന് കടുത്ത ശ്രമം ആവശ്യമാണെന്നാണ് മെയ്‌നെ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്റ് ഡയറക്ടറായ ഡോ. നീരവ് ഷാ പറയുന്നത്. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച രണ്ട് സ്റ്റേറ്റുകളായ കാലിഫോര്‍ണിയയും ന്യൂയോര്‍ക്കും നിലവില്‍ മഹാമാരിയില്‍ നിന്നും ഏറെക്കൂറെ കരകയറി സമ്പദ് വ്യവസ്ഥയെ വീണ്ടും തുറക്കുന്ന ആഘോഷത്തിലാണ് ഈ ആഴ്ച. കരിമരുന്ന് പ്രയോഗങ്ങളും മറ്റുമായാണ് ഈ സ്‌റ്റേറ്റുകള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്ത് കോവിഡ് വേരിയന്റുകള്‍ രൂക്ഷമാകുന്ന ഇടങ്ങളില്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന് കടുത്ത ശ്രമങ്ങളാണ് നടത്തി വരുന്നത്.

Other News in this category



4malayalees Recommends