വിക്ടോറിയയില്‍ നിന്ന് കള്ളംപറഞ്ഞ് ബോര്‍ഡര്‍ പാസെടുത്ത് ക്വീന്‍സ്ലാന്റിലേക്കെത്തിയവര്‍ക്ക് കോവിഡ്; ദമ്പതികള്‍ക്ക് മേല്‍ 8,000 ഡോളര്‍ പിഴ ചുമത്തി ക്വീന്‍സ്ലാന്റ് ; സിഡ്‌നിയിലെ വേവര്‍ലി മേഖലയെയാണ് ഹോട്ട്‌സ്‌പോട്ടാക്കി ക്വീന്‍സ്ലാന്‍ഡ്

വിക്ടോറിയയില്‍ നിന്ന് കള്ളംപറഞ്ഞ് ബോര്‍ഡര്‍ പാസെടുത്ത് ക്വീന്‍സ്ലാന്റിലേക്കെത്തിയവര്‍ക്ക് കോവിഡ്; ദമ്പതികള്‍ക്ക് മേല്‍  8,000 ഡോളര്‍ പിഴ ചുമത്തി ക്വീന്‍സ്ലാന്റ് ; സിഡ്‌നിയിലെ വേവര്‍ലി മേഖലയെയാണ് ഹോട്ട്‌സ്‌പോട്ടാക്കി ക്വീന്‍സ്ലാന്‍ഡ്

മെല്‍ബണില്‍ നിന്ന് ക്വീന്‍സ്ലാന്റിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടെന്നിരിക്കേ അത് അവഗണിച്ച് കള്ളം പറഞ്ഞ് ബോര്‍ഡര്‍ പാസെടുത്ത് ക്വീന്‍സ്ലാന്‍ഡിലേക്ക് എത്തിയ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഓരോരുത്തര്‍ക്ക് മേലും 4000 ഡോളര്‍ വീതം മൊത്തം 8000 ഡോളര്‍ പിഴ ചുമത്തി ക്വീന്‍സ്ലാന്‍ഡ് അധികൃതര്‍ രംഗത്തെത്തി. ജൂണ്‍ ആദ്യം മെല്‍ബണില്‍ നിന്ന് ക്വീന്‍സ്ലാന്റിലെ സണ്‍ഷൈന്‍ കോസ്റ്റിലേക്കെത്തിയ ദമ്പതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് കടുത്ത ഭീതിയുണ്ടാക്കിയിരുന്നു.


ഇതിനെ തുടര്‍ന്ന് കര്‍ക്കശമായ പരിശോധനയാണ് ക്വീന്‍സ്ലാന്റില്‍ നടത്തിയിരുന്നത്. ദമ്പതികള്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നില്ലെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.മെല്‍ബണില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമായിരുന്നു ഇവര്‍ അവിടെ നിന്ന് കാറില്‍ യാത്ര തുടങ്ങിയിരുന്നത്.കൊവിഡ് 19മായി ബന്ധപ്പെട്ട അതിര്‍ത്തി നിയന്ത്രണങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ക്ക് മേല്‍ ഫൈന്‍ ചുമത്തിയിരിക്കുന്നത്. കള്ളം പറഞ്ഞാണ് ഇവര്‍ അതിര്‍ത്തി പാസ് നേടിയതെന്ന് ക്വീന്‍സ്ലാന്റ് പൊലീസ് കുറ്റപ്പെടുത്തുന്നു.


കൊവിഡ് പിടിപെട്ട ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇവരെ, പൊലീസ് പിന്നീട് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ക്കും മേല്‍ 4,003 ഡോളര്‍ വീതം ഫൈന്‍ ചുമത്തിയിരിക്കുന്നത്. ഇതിനിടെ സിഡ്‌നിയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഒരു മേഖലയെ ക്വീന്‍സ്ലാന്റ് ഹോട്ട്‌സ്‌പോട്ടാക്കിയിട്ടുണ്ട്.വേവര്‍ലി മേഖലയെയാണ് ഹോട്ട്‌സ്‌പോട്ടാക്കിയിരിക്കുന്നത്. ഇത് പ്രകാരം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വേവര്‍ലി മേഖലയില്‍ നിന്ന് ക്വീന്‍സ്ലാന്റിലേക്കെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് വിധേയരാകണമെന്ന് പ്രീമിയര്‍ അനസ്താഷ്യ പലാഷേ നിഷ്‌കര്‍ഷിക്കുന്നു.

Other News in this category



4malayalees Recommends