3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്

3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്
3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു എന്നും ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചയെന്നും സാബു ജേക്കബ് അറിയിച്ചു

അതേസമയം, കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്റെ പരാതിയിലാണ് കിറ്റെക്‌സില്‍ വിവിധ വകുപ്പുകള്‍ പരിശാധന നടത്തിയതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായികള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളില്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ നേടാനാണ് സര്‍ക്കാര്‍ ശ്രമം.

Other News in this category4malayalees Recommends