അബൂദബിയില്‍ ജൂലൈ 19 മുതല്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തും

അബൂദബിയില്‍ ജൂലൈ 19 മുതല്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തും
യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ കോവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു. ഈ മാസം 19 മുതല്‍ അബൂദബിയില്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തും. രാത്രി 12ന് ശേഷം ആരും പുറത്തിറങ്ങാന്‍ പാടില്ല. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. യു എ ഇയില്‍ ബലിപെരുന്നാള്‍ അവധി ആരംഭിക്കുന്ന അന്നേ ദിവസമാണ് നിയന്ത്രണവും നിലവില്‍ വരുന്നത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്നവരും അബൂദബി പൊലീസിന്റെ adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴി അനുമതി തേടിയിരിക്കണം.

അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായാണ് സഞ്ചാര നിയന്ത്രണമെന്ന് അബൂദബി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു

Other News in this category4malayalees Recommends