പൂജനീയ പ്രകാശാനന്ദ സ്വാമിജിക്കു ജൂലൈ 18ന് സേവനം യു കെ യുടെ സ്മരണാഞ്ജലി

പൂജനീയ  പ്രകാശാനന്ദ സ്വാമിജിക്കു ജൂലൈ 18ന്  സേവനം യു കെ യുടെ സ്മരണാഞ്ജലി
ശ്രീ നാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ മുറുകെ പിടിച്ച സന്യാസി ശ്രേഷ്ഠന്‍, ഒരു പതിറ്റാണ്ടൊളം ശിവഗിരി മഠത്തിന്റെ മഠാധിപതി,ശ്രീനാരായണ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആചാര്യന്‍ .ശിവഗിരിയെ ഗുരുധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വം. സനാതന ധര്‍മ്മത്തെ കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്ന പൂജനീയ പ്രകാശാനന്ദ സ്വാമിജിയുടെ വിടവാങ്ങല്‍ നമ്മുക്ക് തീരാനഷ്ടമാണ്. സ്വാമിജിയുടെ ഓര്‍മ്മക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് സേവനം യു കെ ജൂലൈ 18 ഞായറാഴ്ച യുകെ സമയം ഉച്ചക്ക് 1:30ന് Zoom മീറ്റിംഗ് ലൂടെ ഒത്തു ചേരുകുകയാണ്. ഈ അനുസ്മരണ യോഗത്തില്‍ ശിവഗിരി മഠത്തില്‍ നിന്നും മുന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമിജി, പ്രകാശനന്ദ സ്വാമിജിയുടെ ശിഷ്യന്‍ ബ്രഹ്മശ്രീ.ഗുരുപ്രസാദ് സ്വാമിജി മറ്റു മഹത് വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നു. ഈ അനുസ്മരണ യോഗത്തില്‍ പങ്കുചേരുവാന്‍ എല്ലാ ഗുരുഭക്തരെയും ക്ഷണിക്കുന്നതായി

സേവനം യു കെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.


Join Zoom Meeting

Meeting ID: 327 255 9245Passcode: Sevanamuk

വിശദവിവരങ്ങള്‍ക്കു:

uksevanam@gmail.com

07474 01 8484

Other News in this category4malayalees Recommends