യുഎസില്‍ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ വാരത്തില്‍ 70 ശതമാനവും മരണത്തില്‍ 26 ശതമാനവവും പെരുപ്പം; പുതിയ രോഗികളില്‍ ഭൂരിഭാഗം പേരും വാക്‌സിനെടുക്കാത്തവര്‍; രാജ്യത്ത് നിലവില്‍ കൂടുതല്‍ മരണം വിതയ്ക്കുന്നത് ഡെല്‍റ്റാ വേരിയന്റ്

യുഎസില്‍ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ വാരത്തില്‍ 70 ശതമാനവും മരണത്തില്‍ 26 ശതമാനവവും പെരുപ്പം; പുതിയ രോഗികളില്‍ ഭൂരിഭാഗം പേരും വാക്‌സിനെടുക്കാത്തവര്‍; രാജ്യത്ത് നിലവില്‍ കൂടുതല്‍ മരണം വിതയ്ക്കുന്നത് ഡെല്‍റ്റാ വേരിയന്റ്
യുഎസില്‍ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ വാരത്തില്‍ 70 ശതമാനത്തിനടുത്ത് വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.സിഡിസി ഡയറക്ടറായ റോച്ചെല്ലെ വാലെന്‍സ്‌കിയാണ് പുതിയ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.നിലവില്‍ ലോകമെമ്പാടും മേല്‍ക്കൈ നേടി പടരുന്ന കോവിഡ് വേരിയന്റായ ഡെല്‍റ്റ തന്നെയാണ് നിലവില്‍ യുഎസില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് വെള്ളിയാഴ്ച രേഖപ്പെടുത്തിയ കോവിഡ് 19 കേസുകളില്‍ അതിന് മുമ്പത്തെ വാരത്തിലെ കേസുകളേക്കാള്‍ 70 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ കോവിഡ് മരണങ്ങളില്‍ 26 ശതമാനം പെരുപ്പമാണ് ഈ സമയത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കൂടുതലായും കോവിഡ് ബാധിക്കുന്നത് വാക്‌സിനെടുക്കാത്തവര്‍ക്കാണെന്നും വാലെന്‍സ്‌കി മുന്നറിയിപ്പേകുന്നു. അതിനാല്‍ ഇനിയും രാജ്യത്ത് വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

അതിനിടെ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്റെ ത്വരിതഗതിയിലുള്ള പുരോഗതി വെളിപ്പെടുത്തുന്ന കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ അഞ്ച് മില്യണ്‍ യുഎസുകാരാണ് കോവിഡ് വാക്‌സിനെടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് പകര്‍ച്ച ഏറ്റവും ഏറുന്ന ഇടങ്ങളായി നിരവധി കൗണ്ടികള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്.ഇന്നലെ മാത്രം യുഎസില്‍ പുതിയ 33,000 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends