കാനഡയില്‍ കോവിഡ് 19 ലോക്ക്ഡൗണിനിടെ അപ്രത്യക്ഷമായ വൈറസുകള്‍ നിലവില്‍ വീണ്ടും സജീവമായി; ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടന്ന് ഡേകെയറിലും സ്‌കൂളിലും പോകുന്ന കുട്ടികള്‍ക്ക് വന്‍ തോതില്‍ കോവിഡ് ഇതര വൈറസ് ബാധയെന്ന് മുന്നറിയിപ്പ്

കാനഡയില്‍ കോവിഡ് 19 ലോക്ക്ഡൗണിനിടെ അപ്രത്യക്ഷമായ വൈറസുകള്‍ നിലവില്‍ വീണ്ടും സജീവമായി; ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടന്ന് ഡേകെയറിലും സ്‌കൂളിലും പോകുന്ന കുട്ടികള്‍ക്ക് വന്‍ തോതില്‍ കോവിഡ് ഇതര വൈറസ് ബാധയെന്ന് മുന്നറിയിപ്പ്
കാനഡയില്‍ കോവിഡ് 19 ലോക്ക്ഡൗണിനിടെ അപ്രത്യക്ഷമായിരുന്നതും കുട്ടികളെ ബാധിച്ചിരുന്നതുമായ പതിവ് വൈറസുകള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങിത്തുടങ്ങുന്നതോടെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നുള്ള കടുത്ത മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഈ ഒരു സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഇത്തരം വൈറസുകള്‍ക്കെതിരേയുള്ള പതിവ് പ്രതിരോധശേഷിയില്ലാതിരിക്കുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്ക് വച്ചിട്ടുണ്ട്.

സാധാരണ കാനഡയില്‍ ഈ സമയത്ത് പീഡിയാട്രിക് ഹോസ്പിറ്റലുകളില്‍ തിരക്കുണ്ടാകാറില്ലെന്നും എന്നാല്‍ നിലവില്‍ ലോക്ക്ഡൗണില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടികളെ പതിയിരുന്ന വൈറസുകള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ നിലവില്‍ ഇത്തരം ഹോസ്പിറ്റലുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയര്‍ന്നുവെന്നാണ് മോണ്‍ട്‌റിയലിലെ പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റായ ഡോ. ഫാത്തിമ കാക്കാര്‍ പറയുന്നത്.

സാധാരണ ഈ സമയത്ത് കോവിഡ് ഇതര രോഗങ്ങള്‍ കുട്ടികളില്‍ കുറവാണുണ്ടാകാറുള്ളതെന്നും എന്നാല്‍ ലോക്ക്ഡൗണില്‍ അപ്രത്യക്ഷമായതും കുട്ടികളെ പതിവ് ബാധിക്കുന്നതുമായ വൈറസുകള്‍ നിലവില്‍ ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടന്ന് ഡേ കെയറുകളിലേക്ക് അല്ലെങ്കില്‍ സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളെ ബാധിക്കുന്നത് നിലവില്‍ ഏറിയിരിക്കുന്നുവെന്നും ഡോ. ഫാത്തിമ ആവര്‍ത്തിച്ച് എടുത്ത് കാട്ടുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, വീടുകളില്‍ തന്നെ കഴിയല്‍ തുടങ്ങിയ കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതിനാല്‍ കുട്ടികളെ പതിവ് ബാധിക്കുന്ന വൈറസുകള്‍ പോലും ബാധിച്ചിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ എടുത്ത് കാട്ടുന്നത്.

എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കാന്‍ തുടങ്ങിയതോടെ ഇത്തരം വൈറസുകള്‍ പതിവിലുമധികമായി കുട്ടികളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നു. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends