ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ല; അറിയിപ്പുമായി എത്തിഹാദ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ല; അറിയിപ്പുമായി എത്തിഹാദ്
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഉടനെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജൂലൈ 31 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് വിശദീകരണം.

ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന എത്തിഹാദിന്റെ മറുപടി വന്നതോടെ പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് നിലവില്‍ വന്നത്.

വിലക്കു മൂലം നിരവധി പ്രവാസികളാണ് യുഎഇയിലേക്ക് തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രൈവറ്റ് ജെറ്റുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ സാധ്യത സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്ന ഒന്നല്ല.Other News in this category4malayalees Recommends