യുഎസില്‍ കോവിഡ് മരണങ്ങള്‍ ഇപ്പോഴും മറ്റ് കാരണങ്ങളാലുള്ള മരണങ്ങളേക്കാള്‍ മുന്നില്‍; ജൂണില്‍ രാജ്യത്ത് പ്രതിദിനം ശരാശരി 337 കോവിഡ് മരണങ്ങള്‍; വെടിവയ്പ്, കാര്‍ അപകടം, ഫ്‌ലൂ തുടങ്ങിയവയാലുള്ള ശരാശരി പ്രതിദിന മരണം 306 മാത്രം

യുഎസില്‍ കോവിഡ് മരണങ്ങള്‍ ഇപ്പോഴും മറ്റ് കാരണങ്ങളാലുള്ള മരണങ്ങളേക്കാള്‍ മുന്നില്‍;  ജൂണില്‍ രാജ്യത്ത് പ്രതിദിനം  ശരാശരി 337 കോവിഡ് മരണങ്ങള്‍; വെടിവയ്പ്, കാര്‍ അപകടം, ഫ്‌ലൂ തുടങ്ങിയവയാലുള്ള ശരാശരി പ്രതിദിന മരണം 306 മാത്രം
യുഎസില്‍ കോവിഡ് അടങ്ങിയെങ്കിലും വെടിവയ്പ്, കാര്‍ അപകടങ്ങള്‍, ഫ്‌ലൂ തുടങ്ങിയവ മൂലമുള്ള മരണങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ചാണ് മരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. രാജ്യത്തെ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടും നിരവധി പേര്‍ കോവിഡ് ബാധിച്ച് മരിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മരണനിരക്കുകളെ അവലോകനം ചെയ്താണ് ഇത് സംബന്ധിച്ച പുതിയ റിവ്യൂ പുറത്ത് വന്നിരിക്കുന്നത്.

ജനുവരി മുതല്‍ രാജ്യത്തെ കോവിഡ് സ്ഥിതി നാടകീയമായി മെച്ചപ്പെടുന്നുണ്ട്. കോവിഡ് രാജ്യത്ത് മൂര്‍ധന്യത്തിലെത്തിയ വേളയില്‍ രാജ്യത്തെ പ്രധാന മരണകാരണങ്ങളായ കാന്‍സര്‍ , ഹൃദ്രോഗം എന്നിവയെ കോവിഡ് 19 മറികടന്നിരുന്നുവെന്നാണ് ബ്ലൂംബര്‍ഗ് വിശകലനം വെളിപ്പെടുത്തുന്നത്. ജൂണ്‍ വരെ രാജ്യത്ത് പ്രതിദിനം ശരാശരി 337 പേര്‍ കോവിഡ് ബാധിച്ച് മരിച്ച് കൊണ്ടിരുന്നു. എന്നാല്‍ വെടിവയ്പ്, കാര്‍ അപകടം, ഫ്‌ലൂ തുടങ്ങിയവയാലുള്ള ശരാശരി പ്രതിദിന മരണം 306 മാത്രമാണെന്നറിയുമ്പോഴാണ് കോവിഡിന്റെ സംഹാരതാണ്ഡവം ഇനിയും രാജ്യത്ത് അവസാനിച്ചില്ലെന്ന് വെളിപ്പെടുന്നത്.

ജനുവരിയില്‍ പ്രതിദിന കോവിഡ് മരണം 3136 ആയിരുന്നുവെങ്കില്‍ ഹൃദ്രോഗം കാരണമുള്ള മരണങ്ങള്‍ 1806 ഉം കാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ 1643ഉം ആയിരുനന്നു. ജൂണില്‍ കോവിഡിനാലുള്ള പ്രതിദിന മരണം 337ഉം തോക്ക് വെടിവയ്പ് മൂലമുള്ള മരണം 109ഉം കാറപടകത്താലുള്ള മരണം 99ഉം ഇന്‍ഫ്‌ലുവന്‍സയാലുള്ള മരണം 98ഉം ആയിരുന്നുവെന്നാണ് ഇത് സംബന്ധിച്ച വിശകലനം വെളിപ്പെടുത്തുന്നത്.കോവിഡ് പോരാട്ട കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായെങ്കിലും നിലവിലും രാജ്യത്തുള്ളവരുടെ ജീവന്‍ കോവിഡ് കവരുന്നത് തുടരുന്നുവെന്നും അതിനാല്‍ ജാഗ്രത തുടരണമെന്നും വൈറ്റ് ഹൗസ് പാന്‍ഡമിക് റെസ്‌പോണ്‍സ് കോഡിനേറ്ററായ ജെഫ് സിന്റ്‌സ് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends