കാനഡയില്‍ ഇതുവരെ 1,422,822 പേരെ കോവിഡ് ബാധിച്ചു; നിലവില്‍ ആക്ടീവ് കേസുകള്‍ 4721; കോവിഡ് കവര്‍ന്നത് 26,492 കാനഡക്കാരുടെ ജീവനുകള്‍; രാജ്യത്ത് 44.8 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു; ഇപ്പോഴും പ്രൊവിന്‍സുകളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും

കാനഡയില്‍ ഇതുവരെ 1,422,822 പേരെ കോവിഡ് ബാധിച്ചു; നിലവില്‍ ആക്ടീവ് കേസുകള്‍ 4721; കോവിഡ് കവര്‍ന്നത് 26,492 കാനഡക്കാരുടെ ജീവനുകള്‍;  രാജ്യത്ത് 44.8 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു; ഇപ്പോഴും പ്രൊവിന്‍സുകളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും
കാനഡയില്‍ ശനിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 12മണി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇത് വരെ മൊത്തം 1,422,822 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 4721 എണ്ണമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് കവര്‍ന്നിരിക്കുന്നത് 26,492 പേരുടെ ജീവനാണ്. രാജ്യത്ത് ഇതുവരെ അഡ്മിനിസ്‌ട്രേഷന് വിധേയമാക്കിയിരിക്കുന്നത് 44.8 മില്യണ്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളാണ്. അതിനിടെ രാജ്യത്തെ വിവിധ പ്രൊവിന്‍സുകളും ടെറിട്ടറികളും പുതിയ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്.

ഒന്റാറിയോവില്‍ ശനിയാഴ്ച 176 പുതിയ കേസുകളും മൂന്ന് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രൊവിന്‍സ് റീഓപ്പണിംഗ് പ്ലാനിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്. ഇവിടെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നിരക്കുണ്ടായതിനെ തുടര്‍ന്ന് നേരത്തെ പദ്ധതിയിട്ടതിനേക്കാള്‍ ഏതാനും ദിവസം മുമ്പാണ് പുതിയ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ക്യൂബെക്കില്‍ 83 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് മരണങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്.

സാസ്‌കറ്റ്ച്യൂവാനില്‍ വെള്ളിയാഴ്ച പുതിയ 20 കേസുകളും രണ്ട് പുതിയ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ടയില്‍ രണ്ട് പുതിയ കോവിഡ് മരണങ്ങലും 41 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ വെള്ളിയാഴ്ച പുതിയ 45 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ പുതിയ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. വിവിധ പ്രൊവിന്‍സുകള്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനായി പലവിധ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.

Other News in this category4malayalees Recommends