കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ജൂലൈ 26 മുതല്‍ 29 വരെ ; രജിസ്‌ട്രേഷന്‍ തുടരുന്നു

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ജൂലൈ 26 മുതല്‍ 29 വരെ ; രജിസ്‌ട്രേഷന്‍ തുടരുന്നു
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് , കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സ്‌കൂള്‍ അവധിക്കാലത്ത് 2021 ജൂലൈ 26 മുതല്‍ 29 വരെ (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ ) ഓണ്‍ലൈനില്‍ ZOOM പ്ലാറ്റ്‌ഫോമില്‍ രണ്ട് ധ്യാനങ്ങള്‍ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതല്‍ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877508926.


Other News in this category4malayalees Recommends