യുഎസില്‍ ഫേസ്ബുക്ക് കോവിഡ് വാക്‌സിനെക്കുറിച്ച് കുപ്രചാരണങ്ങള്‍ പരത്തുന്നതിനെ വിമര്‍ശിച്ച് ബൈഡന്‍; ഇതിലൂടെ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാകുന്നുവെന്ന് യുഎസ് പ്രസിഡന്റ്; ഇക്കാര്യത്തില്‍ ഫേസ്ബുക്ക് ഉത്തരവാദിത്വം പുലര്‍ത്തണമെന്ന് ബൈഡന്‍

യുഎസില്‍ ഫേസ്ബുക്ക്  കോവിഡ് വാക്‌സിനെക്കുറിച്ച് കുപ്രചാരണങ്ങള്‍ പരത്തുന്നതിനെ വിമര്‍ശിച്ച് ബൈഡന്‍; ഇതിലൂടെ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാകുന്നുവെന്ന് യുഎസ് പ്രസിഡന്റ്; ഇക്കാര്യത്തില്‍ ഫേസ്ബുക്ക് ഉത്തരവാദിത്വം പുലര്‍ത്തണമെന്ന് ബൈഡന്‍

യുഎസില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കോവിഡ് വാക്‌സിനെക്കുറിച്ച് വസ്തുതാ വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കടുത്ത താക്കീതുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഇതിലൂടെ നിരവധി പേരെ കോവിഡ് വാക്‌സിന് എതിരാക്കി അനേകം പേരുടെ ജീവന്‍ കുരുതി കൊടുക്കുന്നതിനാണിതിലൂടെ വഴിയൊരുങ്ങുന്നതെന്നും അദ്ദേഹം താക്കീതേകുന്നു.ഇക്കാര്യത്തില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ കുറച്ച് കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ബൈഡന്‍ നിര്‍ദേശിക്കുന്നു.


രാജ്യത്ത് നിലവില്‍ പുതുതായി കോവിഡ് ബാധിക്കുന്നവരില്‍ മിക്കവരും തീരെ വാക്‌സിനെടുക്കാത്തകവരാണെന്നും അതിനാല്‍ വാക്‌സിനെടുക്കാത്തവരെ അതിന് പ്രോത്സാഹിപ്പിക്കുന്നതിന് പകരം വാക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് സോഷ്യല്‍ മീഡിയകള്‍ അനുവദിക്കരുതെന്നും ബൈഡന്‍ മുന്നറിയിപ്പേകുന്നു. ഫേസ്ബുക്ക് പോലുള്ള ഇടങ്ങളില്‍ വാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനോടുള്ള തന്റെ പ്രതികരണം വൈറ്റ്ഹൗസിലെ ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് റിപ്പോര്‍ട്ടര്‍മാര്‍ ആരാഞ്ഞപ്പോഴാണ് ബൈഡന്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നിലപാടുകളുടെ പേരില്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പ്‌സാകിയുടെ വെള്ളിയാഴ്ച രാവിലെ ഫേസ്ബുക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഒരു സ്വകാര്യ മേഖലാ കമ്പനിയെന്ന നിലയില്‍ ഇത്തരത്തില്‍ വാക്‌സിനെതിരായ വിവരങ്ങള്‍ പങ്ക് വയ്ക്കപ്പെടുന്നതിനെ ചെറുക്കാന്‍ ഫേസ്ബുക്ക് അധിക ചുവട് വയ്പുകള്‍ നടത്തേണ്ടിയിരിക്കുന്നുവെന്നാണ് പ്‌സാകി ആവശ്യപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends