കാലിഫോര്‍ണിയയില്‍ ഇനി എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഭക്ഷണം; ഏറ്റവും വലിയ ഫ്രീ സ്‌കൂള്‍ ലഞ്ച് പ്രോഗ്രാം ആരംഭിച്ച് കാലിഫോര്‍ണിയ; കുടുംബങ്ങളുടെ വരുമാനം കണക്കാക്കാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ നിന്ന് ഭക്ഷണം

കാലിഫോര്‍ണിയയില്‍ ഇനി എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഭക്ഷണം;  ഏറ്റവും വലിയ ഫ്രീ സ്‌കൂള്‍ ലഞ്ച് പ്രോഗ്രാം ആരംഭിച്ച് കാലിഫോര്‍ണിയ; കുടുംബങ്ങളുടെ വരുമാനം കണക്കാക്കാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ നിന്ന് ഭക്ഷണം
യുഎസിലെ ഏറ്റവും വലിയ ഫ്രീ സ്‌കൂള്‍ ലഞ്ച് പ്രോഗ്രാം ആരംഭിച്ച് കാലിഫോര്‍ണിയ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് ക്ലാസ് ആരംഭിക്കുമ്പോള്‍ 6.2 മില്യണ്‍ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ വരുമാനം കണക്കാക്കാതെ സ്‌കൂളുകളില്‍ നിന്ന് തികച്ചും സൗജന്യമായി ഭക്ഷണം കഴിക്കാന്‍ സാധിക്കും. സ്റ്റേറ്റിലെ ബഡ്ജറ്റില്‍ അപ്രതീക്ഷിതമായുണ്ടായ സര്‍പ്ലസിനെ തുടര്‍ന്നാണ് ഈ മാതൃകാപരമായ നീക്കം നടത്താന്‍ കാലിഫോര്‍ണിയന്‍ സര്‍ക്കാരിന് സാധിച്ചിരിക്കുന്നത്.

യുഎസില്‍ നാളിതുവരെ നടപ്പിലാക്കിയ ഏറ്റവും വലിയ സൗജന്യ സ്റ്റുഡന്റ് ലഞ്ച് പ്രോഗ്രാമായിരിക്കുമിത്. സ്‌കൂള്‍ ഒഫീഷ്യലുകള്‍, ലോ മേക്കര്‍മാര്‍, ആന്റി-ഹംഗര്‍ ഓര്‍ഗനൈസേഷനുകള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരെല്ലാം പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇത് ചരിത്രപരമായ നീക്കമാണെന്നാണ് കാലിഫോര്‍ണിയ സെന്‍ട്രല്‍ കോസ്റ്റിലെ സാന്‍ ലൂയീസ് കോസ്റ്റല്‍ യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്കിലേക്കുള്ള ഫുഡ് സര്‍വീസസ് ഡയറക്ടറായ എറിന്‍ പ്രൈമര്‍ പ്രതികരിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ചിക്കാഗോ തുടങ്ങിയവ അടക്കമുള്ള നിരവധി യുഎസ് സിറ്റികള്‍ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ സ്‌കൂള്‍ മീല്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു സ്‌റ്റേറ്റ് ആകമാനം യൂണിവേഴ്‌സല്‍ മീല്‍ പ്രോഗ്രാം നടപ്പിലാക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇത് വളരെ ചെലവ് പിടിച്ചതും അയഥാര്‍ത്ഥവുമായ കാര്യമായിട്ടായിരുന്നു ഏവരും ഇത് വരെ കണക്കാക്കിയിരുന്നത്. അതിനിടെയാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നീക്കവുമായി കാലിഫോര്‍ണിയ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഈ സ്‌റ്റേറ്റ് കഴിഞ്ഞ മാസം യൂണിവേഴ്‌സല്‍ പ്രോഗ്രാം അഡോപ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category



4malayalees Recommends