അച്ഛന്‍ കര്‍ഷകന്‍, അമ്മയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല ; അഞ്ചു പെണ്‍മക്കളും സിവില്‍ സര്‍വീസില്‍

അച്ഛന്‍ കര്‍ഷകന്‍, അമ്മയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല ; അഞ്ചു പെണ്‍മക്കളും സിവില്‍ സര്‍വീസില്‍
ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അഞ്ച് പെണ്‍കുട്ടികളും ഇപ്പോള്‍ സിവില്‍ സര്‍വീസില്‍. കൃഷി ചെയ്തു ഉപജീവന മാര്‍ഗം കണ്ടെത്തുന്ന കര്‍ഷകനും സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഇയാളുടെ ഭാര്യയ്ക്കും പിറന്നത് അഞ്ച് പെണ്‍കുട്ടികള്‍. ഇവര്‍ അഞ്ച് പേരും സംസ്ഥാനത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. രാജസ്ഥാനിലെ ഹനുമാന്‍ഘര്‍ എന്ന സ്ഥലത്താണ് ഇവരുടെ വീട്.

ഇതാദ്യമായാണ് ഒരു കുടുംബത്തിലെ ഇത്രയും അഗങ്ങള്‍ക്ക് സിവില്‍ സര്‍വീസ് ലഭിക്കുന്നത്. സഹദേവ സഹരന്‍ എന്ന കര്‍ഷകന്റെ അഞ്ച് പെണ്‍മക്കളും സിവില്‍ സര്‍വീസ് നേടിയിരിക്കുകയാണ്. അനശു, രീതു, സുമന്‍ എന്നിവര്‍ ആണ് അടുത്തിടെ സിവില്‍ സര്‍വീസ് നേടിയത്. മറ്റു രണ്ടുപേര്‍ ദീര്‍ഘകാലമായി രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമാണ്. മൂന്നു പെണ്‍കുട്ടികള്‍ ഒരേ വര്‍ഷത്തിലാണ് സിവില്‍സര്‍വീസ് കരസ്ഥമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

കൃഷിയെ മാത്രമാശ്രയിച്ചായിരുന്നു സഹദേവ സഹരന്‍ തന്റെ കുടുംബം നോക്കിയിരുന്നത്. എങ്കിലും വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് ഇവര്‍ കൃത്യമായി മനസ്സിലാക്കി. അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും 5 പെണ്‍കുട്ടികളെയും വളരെ മികച്ച രീതിയില്‍ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത്. ധാരാളം ആളുകള്‍ ഇവരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഏറെ വിവേചനം നിലനില്‍ക്കുന്ന രാജസ്ഥാന്‍, പെണ്‍ ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ്. ഇവിടെ സ്ത്രീകളുടെ സാക്ഷരത വളരെ കുറവാണെന്നിരിക്കെ സഹദേവ സഹരന്റെ മക്കളുടെ വാര്‍ത്ത വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്.Other News in this category4malayalees Recommends