കോണ്‍ഗ്രസ് തകര്‍ച്ചയിലാണ്, എന്നാലും ബി.ജെ.പിയെക്കുറിച്ചാണ് അവരുടെ ആശങ്ക': പ്രധാനമന്ത്രി

കോണ്‍ഗ്രസ് തകര്‍ച്ചയിലാണ്, എന്നാലും ബി.ജെ.പിയെക്കുറിച്ചാണ് അവരുടെ ആശങ്ക': പ്രധാനമന്ത്രി
രാജ്യത്ത് ബിജെപിയാണ് അധികാരത്തില്‍ ഉള്ളതെന്ന കാര്യം കോണ്‍ഗ്രസിന് ദഹികുന്നില്ലെന്നും അസം, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ പരാജയപ്പെട്ടതിനുശേഷവും കോണ്‍ഗ്രസ് കോമയില്‍ നിന്ന് പുറത്തുവന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എംപിമാരുടെ പ്രതിവാര യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിന്റെ പെരുമാറ്റത്തെ നിരുത്തരവാദപരവും നിര്‍ഭാഗ്യകരവുമാണെന്ന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ നുണകള്‍ പ്രചരിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് മോദി യോഗത്തില്‍ പറഞ്ഞു.

വാക്‌സിന്‍ ക്ഷാമം ഇല്ലാത്ത സാഹചര്യമാണ് ഉള്ളത് എന്നാലും കോണ്‍ഗ്രസ് മനഃപൂര്‍വ്വം രാജ്യത്ത് ഒരു നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നും 20 ശതമാനം മുന്‍ നിര പോരാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടില്ല എന്നത് ആശങ്കാജനകമാണ്.

'തങ്ങള്‍ക്ക് അധികാരത്തിന് അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ കോണ്‍ഗ്രസിന് കുറഞ്ഞുവരുന്ന ജനപിന്തുണ അവര്‍ പരിഗണിക്കുന്നില്ല. അവര്‍ എല്ലായിടത്തും കുറഞ്ഞുവരികയാണ്, പക്ഷേ ഇപ്പോഴും അവരെക്കാള്‍ നമ്മളെക്കുറിച്ചാണ് അവരുടെ ആശങ്ക,' പ്രധാനമന്ത്രി മോദി പറഞ്ഞു.

സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന ജൂലൈ 24, 25 തീയതികളില്‍ ന്യായവിലക്കടകളില്‍ പോകണമെന്നും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള പ്രതിപക്ഷ പ്രചാരണം തടയണമെന്നും മോദി ബിജെപി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

Other News in this category4malayalees Recommends